Featured Film News

“എ ഡ്രമാറ്റിക്ക് ഡെത്ത് “വീഡിയോ ഗാനം.

“എ ഡ്രമാറ്റിക്ക് ഡെത്ത് “
വീഡിയോ ഗാനം.
“”””””””””””””””””””””””””””””””
നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന എ ഡ്രമാറ്റിക് ഡെത്ത്
എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക്കലിലൂടെ പുറത്തിറങ്ങി. “പെരുത്ത ഭൂമീൻ്റെ –
യുള്ളിൻ്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്”,
“നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ ” തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ നാടക പ്രവർത്തകൻ വിജേഷ് കെ വി യുടെ വരികൾക്ക് “അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം ” എന്ന ഗാനത്തിലൂടെ ഇന്നും ജീവിയ്ക്കുന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് ആണ് സംഗീതം നല്കിയിരിക്കുന്നത്.
രമേശ് മുരളി, എലിസബത്ത് രാജു ,വിജേഷ് കെ വി തുടങ്ങിയവരാണ് ഗായകർ.
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന സിനിമയാണ്
“എ ഡ്രമാറ്റിക് ഡെത്ത് ” .
എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എ ഡ്രമാറ്റിക്ക് ഡെത്ത് ‘ 2025 മെയ് 1 ന് റിലീസ് ചെയ്യുന്നു. നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം ,ധ്വനി എന്നിവരോടൊപ്പം കെ.കെ.സാജനും പ്രധാന കഥാപാത്രത്തിലെത്തുന്നു.
നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി,മഞ്ജു,
വിദൃ മുകുന്ദൻ,
അനൂജ് കെ.സാജൻ തുടങ്ങിയവരും വേഷമിടുന്നു.
നൂർദ്ദീൻ ബാവയാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്.
പശ്ചാത്തല സംഗീതം- മധു പോൾ.
കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ,
ചമയം-പട്ടണം ഷാ, വസ്ത്രാലങ്കാരം-പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല-സജീഷ് എം ഡിസൈൻ,എഡിറ്റിങ്-അബു താഹിർ,സൗണ്ട് ഡിസൈനിംങ്ങ്- എസ്.രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം-സജീവ് ജി ,ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറംമൂട്,
പ്രൊജക്ട് ഡിസൈനർ-
മാൽക്കോംസ്, ഖാലിദ് ഗാനം.
തിയറ്റർ സ്കച്ചസ് മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ സുനിത സുനിൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ