മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി; ‘വർക്കി’യിലൂടെ അരങ്ങേറാൻ തലശ്ശേരിക്കാരി

നാദിർഷായുടെ സഹോദരനും ഗായകനുമായ സമദ് സുലെെമാന്‍ നായകനാകുന്ന വർക്കി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി. തലശ്ശേരി സ്വദേശിയായ ദൃശ്യ ദിനേശ് വർക്കിയിലൂടെ മലയാളസിനിമയുടെ നായികാ നിരയിലേക്ക് എത്തുകയാണ്. ദൃശ്യയുടെ വിശേഷങ്ങളിലൂടെ…

ദൃശ്യ ദിനേശ്

മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി എത്തിയിരിക്കുകയാണ്. പുതുമുഖം ദൃശ്യ ദിനേശാണ് വർക്കി എന്ന ചിത്രത്തിൽ നായിക. തലശ്ശേരി സ്വദേശിയാണ് ദൃശ്യ.

നവാഗതരുടെ ചിത്രം

നവാഗതനായ ആദര്‍ശ് വേണുഗോപാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ക്കി. സമദ് സുലൈമാനും ദൃശ്യയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.

വീണ്ടുമൊരു ഗുണ്ടാക്കഥ

മലയാളത്തിൽ വീണ്ടുമൊരു ഗുണ്ടാക്കഥ പറയുന്ന സിനിമയാണ് വർക്കിയെന്നാണ് പുറത്തിറങ്ങിയ ട്രെയില‍‍ർ സൂചിപ്പിക്കുന്നത്. യൂട്യൂബിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

മേബിളായി ദൃശ്യ

മേബിള്‍ എന്ന കഥാപാത്രമായാണ് ദൃശ്യ സിനിമയിൽ അഭിനയിക്കുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ താരത്തിനുള്ളഥ്.

‘വർക്കി’യിലെ മേബിൾ

സലീംകുമാര്‍, ശ്രീജിത്ത് രവി, മിഥുന്‍ രമേശ്, അലന്‍സിയര്‍, സാദ്ദീഖ്, ജെന്‍സണ്‍ ആലപ്പാട്ട് , ജയശങ്കര്‍, ശ്രീകുമാര്‍, ലിതിന്‍ ജോയ്, സുധീര്‍ പറവൂര്‍ തുടങ്ങിയവരും…

ചിത്രത്തിൽ നിരവധി താരങ്ങൾ

കൃഷ്ണപ്രഭ, മാല പാര്‍വ്വതി, അഞ്ജന അപ്പുക്കുട്ടന്‍, അമ്പിളി, രജിത മോഹന്‍, കുളപ്പുളി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

വർക്കിയുമായി മേപ്പാടൻ ഫിലിംസ്

മേപ്പാടന്‍ ഫിലിംസിന്‍റെ ബാനറില്‍ ബിജു മണികണ്ഠന്‍, ഗ്രീഷ്മ സുധാകരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നതാണ് ചിത്രം.

ചിത്രത്തിൽ നിരവധി ഗാനങ്ങളും

ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാമാണ് നിര്‍വ്വഹിക്കുന്നത്. ജ്യോതിഷ് ടി. കാശി, ആദര്‍ശ് വേണുഗോപാലന്‍ എന്നിവരുടെ വരികള്‍ക്ക് സുമേഷ് സോമസുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നു

റിലീസ് മാർച്ച് ആറിന്

മാർച്ച് ആറിനാണ് സിനിമയുടെ റിലീസ്. കോഴിപ്പോര്, കപ്പേള, 2 സ്റ്റേറ്റ്സ് തുടങ്ങിയവയാണ് അന്നേ ദിവസം ഇറങ്ങുന്ന മറ്റ് ചിത്രങ്ങൾ.

ഇൻസ്റ്റയിൽ സജീവം

ഇൻസ്റ്റയിൽ ഏറെ സജീവമാണ് ദൃശ്യ. ആയിരത്തിലേറെ ഫോളോവേഴ്സ് ഇപ്പോൾ താരത്തിനുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളുൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്.

തേനെഴുതവേ മഴമുകിൽ മിഴികളിൽ നിൻ…

തേനെഴുതവേ മഴമുകിൽ മിഴികളിൽ നിൻ

കാതടികളിൽ അലയിടും മൊഴികളായ്…

ചിത്രത്തിലേതായി പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനം യൂട്യൂബിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

B4 Admin

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

18 hours ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

19 hours ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago