Film News

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ ചിത്രം ‘കായ്പോള’യുടെ ടീസർ റിലീസായി..

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ ചിത്രം ‘കായ്പോള’യുടെ ടീസർ റിലീസായി..

ചിത്രം ഏപ്രിൽ 07ന് തിയേറ്റർ റിലീസിന്


വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം ‘കായ്പോള’യുടെ ടീസർ റിലീസായി. ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ടീസർ ടീ സീരിസിൻ്റെ യൂട്യൂബ് വഴിയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ സജൽ സുദർശൻ, അഞ്ചു കൃഷ്ണ അശോക്, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അനിൽ ബോസാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മുരുകൻ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനർ: എം.എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്ണു ചിറക്കൽ, രനീഷ് കെ.ആർ, അമൽ കെ ബാലു, സൗണ്ട് മിക്സിംങ്: ജിജു ടി ബ്രൂസ്, കളറിസ്റ്റ്: നികേഷ് രമേഷ്, വിഎഫ്എക്സ്: ഷിനു മഡ്ഹൗസ്, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Editor

Recent Posts

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

4 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

4 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

4 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

1 week ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

1 week ago