Film News

പ്രേക്ഷകരെ ആവേശത്തിലാക്കി ലിയോയുടെ തീപ്പൊരി ട്രയ്ലർ റിലീസായി

ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രയ്ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രയ്ലറിൽ നിന്ന് വ്യക്തമാണ്. 14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.കേരളത്തിൽ വിപുലമായ പ്രൊമോഷൻ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

2 weeks ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 weeks ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

2 weeks ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

2 weeks ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

2 weeks ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

3 weeks ago