Film News

“ഒരു അഡാർ ലൗ”ന് ശേഷം ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം “മിസ്സിങ്ങ് ഗേൾ”

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. “മിസ്സിങ് ഗേൾ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീനീഷ്യൻമാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതൽ അവസാന പുറത്തിറങ്ങിയ ‘ഒരു അഡർ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ഒരു അഡർ ലവിന് ശേഷം നായകൻ, നായിക, സംവിധാകൻ, തിരക്കഥാകൃത്ത്, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തൻ്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചൻ വ്യക്തമാക്കി. ഒത്തിരി നല്ല ഗാനങ്ങൾ നൽകിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങൾക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയാക്കി ഉടൻ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

3 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

4 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago