Film News

ഓടുന്നവനും ഓടിക്കുന്നവനും ഒരേ കിതപ്പാ!!ശ്രദ്ധേയമായി നാലാംമുറയുടെ മോഷൻ പോസ്റ്റർ!!

Biju Menon v/s Guru Somasundaram

Here is the Motion Poster of Nalam Mura !!

Watch Motion Poster in Youtube:

ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും മിന്നൽ മുരളിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്. ജയറാമിനെ നായകനാക്കി ‘ ലക്കി സ്റ്റാർ ‘ എന്ന ഹിറ്റ് ചിത്രം ഇതിനു മുൻപ് ഒരുക്കിയ ദീപു പരസ്യചിത്രം രംഗത്തെ മുൻനിര സംവിധായകരിൽ ഒരാളും കൂടെയാണ്.

ആവേശകരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ എത്തിയ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഒക്ടോബർ 21 ദീപാവലി സമയത്താണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കൈലാസ് മേനോനാണ് സംഗീത സംവിധാനം,പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.
മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ,പി ആർ ഒ – – ജിനു അനിൽകുമാർ (എന്റർടൈൻമെന്റ് കോർണർ ),പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.യു എഫ് ഐ മോഷൻ പിക്ചേഴ്സ് , ലക്ഷ്മിനാഥ് ക്രീയേഷൻസ്, സെലിബ്രാൻഡ്സ് ഇന്ത്യ എന്നി പ്രൊഡക്ഷൻ ബാനറുകൾ ചേർന്നാണ് വലിയ കാൻവാസിൽ ഒരുക്കിയിരിയ്ക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവരാണ് നിർമ്മാതാക്കൾ. ‘ നാലാംമുറ ‘ കേരളത്തിലെ തീയേറ്ററുകളിൽ വിതരണത്തിനെത്തി ക്കുന്നത് ഇമേജസ് ആഡ് ഫിലിംസാണ്.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

15 hours ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

16 hours ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago