ഇളയനിലയിലെ ഭാവഗായകൻ: പ്രദീപ്‌ ബാബു


പ്രശസ്ത പിന്നണി ഗായകനായ പ്രദീപ്‌ ബാബു മലയാളി മനസുകളിൽ ചേക്കേറിയിട്ട് വർഷങ്ങളായി. ഒരുകാലത്ത് ക്യാമ്പസ്‌ യുവത്വങ്ങൾ നെഞ്ചിലേറ്റിയ ‘കറുപ്പിന് അഴക്‌’, ‘അസ്സലായി അസ്സലായി നീ റോസാപ്പൂവഴകേ…’ എന്ന പാട്ടുകൾ മലയാളികൾ അത്രപെട്ടന്നൊന്നും മറക്കാനിടയില്ല. കൂടാതെ മുന്നാലെ പോനാ നാൻ, മഴയെ മഴയെ തുടങ്ങിയ മനോഹര ഗാനങ്ങൾ ആലപിച്ച് അനശ്വരമാക്കിയ വ്യക്തിയാണ് പ്രദീപ്‌ ബാബു. പിന്നണി ഗായകൻ എന്നതിനപ്പുറം സംഗീത സംവിധാനത്തിലും അഭിനയത്തിലും മികവ് തെളിയിച്ചു വരുകയാണ് നമ്മുടെ പ്രിയ ഗായകൻ.

പുതിയ ചിത്രമായ ആൾക്കൂട്ടത്തിലൊരുവൻ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സൈനു ചാവക്കാടാണ്. കേന്ദ്ര കഥാപത്രത്തെയാണ് ഈ സിനിമയിൽ പ്രദീപ്‌ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർ നല്ല പ്രതികരണം ഈ അഭിനയത്തിന് നൽകി വരുന്നു. സംഗീതത്തിന്റെ മേഖലയിൽത്തന്നെ തുടരാൻ ആഗ്രഹിച്ചിരുന്ന പ്രദീപിന്റെ മനസിലേക്ക് അഭിനയത്തിന്റെ വിത്തുകൾ പാകിയത് ഒരു ഗാനത്തിന്റെ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന ഷോർട്ട് ഫിലിമിന്റെ ചിന്തയായിരുന്നു. അവിടെ നിന്നാരംഭിച്ച് ശേഷം 369, ആൾക്കൂട്ടത്തിലൊരുവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. അഭിനയിച്ച സിനിമയിൽ പാട്ടെഴുതി സംവിധാനം നിർവഹിക്കുക കൂടി ചെയ്തു ഈ പ്രതിഭ. ഈ കഴിവും സംഗീതത്തിനോടുള്ള അഭിനിവേശവും കാലത്തിനു മുൻപേ പ്രദീപിൽ സഞ്ചരിച്ചിരുന്നു. അതിന് വലിയൊരു ഉദാഹരണമാണ്, ബാന്റുകളുടെ ആശയം മലയാളികളിലേക്ക് കുടിയേറ്റിയ ഇളയനിലാ എന്ന ആദ്യകാല മലയാളം ബാന്റിലെ പ്രദീപ്‌ ബാബുവിന്റെ അവിഭാജ്യ സാന്നിധ്യം. അക്കാലത്ത് തന്നെ ജനപ്രീതിയാർജ്ജിച്ച ഈ ബാന്റിന്റെ തിരിച്ച് വരവിനായ് ഇന്നും മലയാളികൾ ആഗ്രഹിച്ച് കാത്തിരിക്കുന്നുണ്ട്. ഈ പഴയകാല സ്മരണകളിൽ തന്നെ പ്രവീൺ സിംഫണി എന്ന സുഹൃത്തും ഒരുമിച്ചു പി ബി ജംഗ്ഷൻ എന്നൊരു ബാന്റ് നടത്തുന്നുണ്ട് നമ്മുടെ പ്രിയ ഗായകൻ.

പഴമയുടെ ശുദ്ധ സംഗീതത്തെ നശിപ്പിക്കാതെ, അനശ്വരമായ പാട്ടുകളുടെ ആത്മാവിനെ ഉൾക്കൊണ്ട്, കവർ സോങ്ങുകളിലേക്ക് മാറ്റാൻ പ്രത്യേക വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട് പ്രദീപ് ബാബു. ഒരുപാട് വിദേശയാത്രകളും പ്രോഗ്രാമുകളുമായി തിരക്കിട്ട സംഗീത ജീവിതവുമായി മുന്നോട്ട് നീങ്ങുമ്പോൾ, അഭിനയ സാധ്യതകളെയും കൂടെക്കൂട്ടുന്നുണ്ട്. സഹോദരൻ രമേഷ് ബാബുവാണ് സംഗീതത്തിന്റെ യാത്രയിലേക്ക് പ്രദീപിനെ കൈപിടിച്ച് കയറ്റിയത്. വർഷങ്ങളായി വിവിധ പാട്ടുകളിലൂടെ ശബ്ദ സാന്നിധ്യമായി നമ്മുടെ കൂടെയുള്ള പ്രദീപ്‌ ബാബു ഇനി അഭിനയത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്.

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

12 hours ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

13 hours ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago