Film News

രാജീവ് പിള്ള നായകനാവുന്ന ദ്വിഭാഷ ചിത്രം ‘ഡെക്സ്റ്റർ’; ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസായി….

ബോളിവുഡ് താരം യുക്ത പെർവിയാണ് നായികയാവുന്നത്

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. മലയാളം-തമിഴ് എന്നീ ദ്വി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ഡെക്സ്റ്റർ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പോസ്റ്റർ വിനീത് ശ്രീനിവാസനും തമിഴ് പോസ്റ്റർ വിഷ്ണു വിശാലുമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. ചിത്രീകരണം പൂർത്തിയായ ചിത്രം ജൂലൈയിൽ റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ​ഗോവിന്ദരാജ് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി ബാബുവാണ് കൈകാര്യം ചെയ്യുന്നത്. ജോ പോൾ, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് ശ്രീനാഥ് വിജയ് സം​ഗീതം പകർന്നിരിക്കുന്നു. ശ്വേത മോഹൻ, സത്യപ്രകാശ് എന്നിവരാണ് ​ഗായകർ.

സ്റ്റണ്ട്സ്: അഷ്റഫ് ​ഗുരുക്കൾ, കെ.ഡി വെങ്കടേഷ്, കോറിയോഗ്രഫി: സ്നേഹ അശോക്, കലാസംവിധാനം: കിച്ച പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചർവാക വി.എൻ, ഹർഷ എൻ, കലാസംവിധാനം: കിച്ചാ പ്രസാദ്, മേക്കപ്പ്: സുമ,
പ്രൊഡക്ഷൻ മാനേജർ: മനു & നച്ചിൻ, കോ-ഡയറക്ടർ: അനു ഗോപി, മണികണ്ഠൺ, അസി.ഡയറക്ടർ: ശങ്കു, പ്രിയ മോഹൻ, സൗണ്ട് എഫ്എക്സ് & ഡിസൈൻ: ശങ്കർ ഡി, ഡിഐ & മിക്സിംങ്: ധനുഷ് സ്റ്റുഡിയോ, വി.എഫ്.എക്സ്: നവീൻ സുന്ദർ റാവു, പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ചരൺരാജ് ഡിഎം, ഡിസൈൻസ്: തുളസിറാം രാജു എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Editor

Recent Posts

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

4 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

4 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

4 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

1 week ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

1 week ago