Film News

കഴിമ്പ്രം തീരദേശ ഗ്രാമ വികസന ധന ശേഖരണാർത്ഥം നടത്തുന്ന രാമു കാര്യാട്ട് അവാർഡ് ഏപ്രിൽ 24 ന്!!

പതിനഞ്ചാമത് രാമു കാര്യാട്ട് അവാർഡ് വേദിയും സമയവും പ്രഖ്യാപിക്കപ്പെട്ടു.എല്ലാത്തവണത്തേയും പോലെ താര നിബിഡംമായ ചടങ്ങാണ് സംഘാടകർ പ്രേക്ഷകർക്ക് വേണ്ടിയൊരുക്കുന്നത്. കഴിമ്പ്രം തീരദേശ ഗ്രാമവികസന ധനശേഖരാർത്ഥമാണ് ഈ വർഷത്തെ അവാർഡ് സംഘടിപ്പിക്കുന്നത്. അവാർഡ് നിശയിൽ നിന്നു പിരിഞ്ഞു കിട്ടുന്ന തുക മുഴുവൻ ചാരിറ്റിക്ക് വേണ്ടി മാറ്റി വയ്ക്കും.ജനകീയ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ

കഴിമ്പ്രം ഉൾപ്പെടുന്ന തീരദേശ മേഖലയുടെ വികസനം ആണ് ലക്ഷ്യം വയ്ക്കുന്നത്.

ഇത് പതിനഞ്ചാമത്തെ തവണയാണ് മലയാള സിനിമയുടെ ചരിത്ര താളുകൾ കുറിച്ച മഹാനായ സംവിധായകന്റെ പേരിലുള്ള അവാർഡ് വിതരണത്തിന് ജനം സാക്ഷ്യം വഹിക്കുന്നത്.കോവിഡ് കാലത്ത് നിർത്തി വച്ചിരുന്നു എങ്കിലും പൂർവാധികം ഭംഗിയായി ഇക്കുറി അവാർഡ് ചടങ്ങ് നടത്താൻ തന്നെയാണ് തീരുമാനം.ടോവിനോ തോമസ്, ജോജു ജോർജ്, ആസിഫ് അലി,ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്,ആന്റണി പെപ്പെ, സൗബിൻ ഷാഹിർ,ബേസിൽ ജോസഫ്, അർജുൻ അശോകൻ,ഷൈൻ നിഗം, റോഷൻ, വിനീത് ശ്രീനിവാസൻ തുടങ്ങി ഒരു വലിയ താരനിര ചടങ്ങിന് സന്നിഹിതരാകുമെന്നു പ്രതീക്ഷിക്കുന്നു.

ജീവകാരുണ്യപ്രവർത്തനങ്ങളും കുട്ടികളുടെ വിദ്യഭ്യാസവും സ്ത്രീകളുടെ ഉന്നമനവും ആണ് രാമു കാര്യാട്ട് അവാർഡിന്റെ സംഘാടകർ ജനകീയ സൗഹൃദ വേദി ലക്ഷ്യം വയ്ക്കുന്നത്.തീരദേശ മേഖലക്ക് വേണ്ട

മെഡിക്കൽ എക്യുപ്മെന്റ്സ്

വിതരണം . വാട്ടർ ബെഡ്

മെഡിക്കൽ ചെയർ .

വീൽ ചെയർ തുടങ്ങിയവയുടെ വിതരണം തുടങ്ങിയ സേവനങ്ങളും

തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കായ് നോട്ട് പുസ്തകവിതരണം .

ഫ്രീ ട്യൂഷൻ സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ് തുടങ്ങിയവയ്ക്കും നേതൃത്വം നൽകുമെന്ന് അറിയിക്കുന്നു

.കായിക മേഖലയിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സിൽ പ്രത്യേകം പരിശീലനവും കായിക ഉപകരണങ്ങൾ വിതരണം ചെയ്യൽ,

സ്കിൽഡ് പ്ലയേഴ്സിനെ കണ്ടെത്തി പ്രാഫഷണൽ കോച്ച് മാരിൽ നിന്ന് പ്രത്യകം പരിശീലനം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾക്കും സംഘടന നേതൃത്വം നൽകും.

തീരദേശ മേഖലയുടെ ഉന്നമനത്തിനു വേണ്ടി തൊഴിലധിഷ്ടിത പി എസ് സി കോച്ചിങ്ങ് ക്യാമ്പുകൾ തുടങ്ങാനും പദ്ധതിയുണ്ട്.വരൾച്ച അനുഭവപ്പെടുന്ന മാസങ്ങളിൽ ഫുഡ് കിറ്റുകൾ തീരദേശ മേഖലയിൽ വിതരണം ചെയ്യാനും സംഘടന മുൻകൈ എടുക്കുമെന്ന് അറിയിക്കുന്നു

.വനിതകൾക്ക് സ്വയം തൊഴിൽ നൽകുന്ന സംരഭങ്ങൾക്ക് നേതൃത്വം നൽകുകയും

നാടക നടൻ കഴിമ്പ്രം വിജയന്റെ പേരിൽ നാടക കളരികൾ ആരംഭിച്ച് പ്രാഫഷണൽ ടീമിന് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിക്കുന്നു.

CHIZRINZ INFOWAY PVT LTD 24TIME MEDIA

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

5 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

5 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago