Film News

മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന ‘റോമാ: 6’; ആദ്യ വീഡിയോ ഗാനം റിലീസ്സായി

മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന ‘റോമാ: 6’; ആദ്യ വീഡിയോ ഗാനം റിലീസ്സായി

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ജുവൽ മീഡിയ പ്രൊഡക്ഷൻസ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറിൽ നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘റോമാ:6’. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ചിത്രം തീർത്തുമൊരു ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ഹനൂന അസീസ് ആലപിച്ച ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഈസ്റ്റർ ദിനത്തിൽ റിലീസ്സായി. സുരേഷ് രാമന്തളിയുടെ വരികൾക്ക്
ബെന്നി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്.ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് ആണ് സഹനിർമ്മാതാവ്. ചിത്രം മെയ് അവസാനത്തോടെ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൻ അഭിനയിക്കുന്നു. ജികിൽ പയ്യന്നൂർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് രജീഷ് ദാമോദരനാണ് നിർവഹിക്കുന്നത്. പ്രൊജക്ട് ഡിസൈനർ: പി.ശിവപ്രസാദ്, മ്യൂസിക്: ബെന്നി മാളിയേക്കൽ & ജയചന്ദ്രൻ കാവുംതഴ, ഗാനരചന: സുരേഷ് രാമന്തളി & പ്രമോദ് കാപ്പാട്, പശ്ചാത്തല സംഗീതം: പ്രണവ് പ്രദീപ്, മേക്കപ്പ്: പീയുഷ് പുരുഷു, കോസ്റ്റ്യൂംസ്: സച്ചിൻ അയോധ്യ, അസോസിയേറ്റ് ഡയറക്ടർ: ലിഷ എൻ.പി, അസോസിയേറ്റ് ക്യാമറമാൻ: കിഷോർ ക്രിസ്റ്റഫർ, സിജിത്ത് കരിവെള്ളൂർ, പി.ആർ.ഒ: ഹരീഷ് എ.വി, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സിക്രിയേറ്റീവ്സ്, ക്രിയേറ്റീവ് ഡിസൈൻ: മാജിക് മൊമൻ്റ്സ്, ടൈറ്റിൽ: ദിനീഷ് കമലമദനൻ, സ്റ്റിൽസ്: നിഷാദ് പയ്യന്നൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Editor

Share
Published by
Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

21 hours ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

22 hours ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

5 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

5 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

5 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago