Film News

വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി

മലയാളിക്ക് സിനിമാ സംഗീതം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗർ. തൊണ്ണൂറുകളിൽ തുടങ്ങിയ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം. അന്നുമുതൽ ഇന്നുവരെ എത്രയോ തലമുറകളെയാണ് സിനിമാ പാട്ടുകൾ മൂളാൻ ശീലിപ്പിച്ചത്. 25 വർഷത്തെ അദ്ദേഹത്തിന്റെ സംഗീതസപര്യയിലൂടെ ഒരു സങ്കലനമാണ് ജൂൺ 10നു കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി. വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് കൊക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും, നോയ്‌സ് ആൻഡ് ഗ്രൈൻസും ചേർന്നാണ് അവസരം ഒരുക്കുന്നത്. ‘മെലഡി കിങ്’ എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ സംഗീതത്തിനൊപ്പം ഇന്ത്യയിലെ പ്രമുഖ ഗായകരായ. ഹരിഹരൻ, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, നജീം അർഷാദ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേതാ മോഹൻ, മൃദുല വാര്യർ, റിമി ടോമി, രാജലക്ഷ്മി, നിവാസ് തുടങ്ങി നിരവധി പേരാണ് പ്രധാനമായും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.

എന്നും മനസിന്റെ അടിത്തട്ടിൽ സ്ഥാനം പിടിച്ച, വികാരങ്ങളെ പോലും സ്വാധീനിച്ച, സംഗീതം എന്ന മാസ്മരിക ലോകത്തിലേക്ക് മലയാളിയെ കൂടുതൽ അടുപ്പിച്ച.. വിദ്യാസാഗർ എന്ന സംഗീത മാന്ത്രികനെ ഒരുനോക്ക് കാണാനും, പ്രിയ ഗായകരുടെ സ്വരമാധുരിയിൽ നമ്മൾ ഏറെ ആസ്വദിച്ച ഗാനങ്ങൾ വീണ്ടും കേൾക്കാനുമുള്ള അസുലഭാവസരം എന്നതാണ് ഈ പരിപാടിയുടെ സവിശേഷത. കൂടുതൽ വിവരങ്ങൾ https://bit.ly/vidyasagarcochin എന്ന വെബ് സൈറ്റ് വഴി അറിയാം.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

6 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

6 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago