2020 ഓഗസ്റ്റ് 11; സാധാരണക്കാരന് പ്രതികരിക്കാനുള്ള അവസാന ദിവസം.. ……..

ഇപ്പോൾ എവിടെ നോക്കിയാലും 130 കോടിയിൽ ഞാനുണ്ടോ? ഉണ്ടാകാൻ പാടുണ്ടോ? അതെന്താ ഉണ്ടായാൽ? എന്നൊക്കെയുള്ള ചോദ്യങ്ങൾ തട്ടി നടക്കാൻ വയ്യാത്ത സ്ഥിതിയായിട്ടുണ്ട്. എന്നാൽ ഈ 130 കോടി ജനങ്ങളും ഉൾപ്പെടുന്നൊരു ദുരന്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണ്. പേടിക്കണ്ട പെട്ടെന്ന് മരിക്കില്ല.. ഈ അവസ്ഥ ഇഞ്ചിഞ്ചായി കൊല്ലുകയെ ഉള്ളൂ…

കാര്യത്തിലേക്ക് കടക്കാം.. EIA അഥവാ എൻവിറോണ്മെന്റ് ഇംപാക്ട് അസൈസ്മെന്റ് ഡ്രാഫ്റ്റ് 2020. പച്ചമലയാളത്തിൽ പറഞ്ഞാൽ പരിസ്ഥിതി ആഘാത പഠനം. ചിലരെങ്കിലും കേട്ടുകാണും.. ചിലരെ കേട്ട് കാണൂ!! കാരണം ഇവിടുത്തെ മാധ്യമങ്ങൾക്കും സർക്കാരിനും സ്വർണത്തിന് പുറകെ പോകാൻ തന്നെ സമയമില്ല. എന്തായാലും കാര്യം ഞാൻ വ്യക്തമാക്കാം 1984ൽ നടന്ന ഭോപ്പാൽ ദുരന്തം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും അഞ്ചര ലക്ഷത്തിനടുത്ത് വരുന്ന ജനങ്ങളുടെ ദുരിതത്തിന് കാരണമാവുകയും ചെയ്തു. ഇതിൽ നിന്നും ഉൾക്കൊണ്ട പാഠത്തിൽ നിന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നു. ഇതിനോടൊപ്പം 1994ൽ ആദ്യമായി EIA എന്ന കോസെപ്റ്റും അവതരിപ്പിച്ചു. 2006ലും അവസാനമായ് 2020ലുമാണ് EIA നിയമത്തിന് ഭേദഗതി വരുത്തിയത്. ഈ നിയമം ഇന്ത്യയെത്തന്നെ നശിപ്പിക്കാൻ കഴിവുള്ള ഒന്നാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല… ഉദാഹരണ സഹിതം തന്നെ പറയാം. ഈ ഭേദഗതി മൂലം പരിസ്ഥിതി സംരക്ഷണ നിയമത്തിൽ വന്ന മാറ്റമെന്നത്, നിലവിൽ ഏത് കമ്പനി ഇന്ത്യയിൽ സ്ഥാപിക്കണമെങ്കിലും കമ്പനി പരിസ്ഥിതിയ്ക്കും, പ്രദേശവാസികൾക്കും എത്രത്തോളം ദോഷം ചെയ്യുന്നുണ്ടെന്ന് ഗവൺമെന്റ് നിയമിക്കുന്ന ഒരു കമ്മിറ്റി പഠിച്ച് റിപ്പോർട്ട് നൽകണം. എങ്കിൽ മാത്രമേ കമ്പനിക്ക് അനുമതിയായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. 2020 ഇൽ വരുന്ന നിയമഭേദഗതി മുഖേന, ഇനിയൊരു കമ്പനിക്ക് നിലവിൽ വരാൻ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ നൂലാമാലകൾ ആവശ്യമില്ല. ഇക്കാരണം കൊണ്ട്തന്നെ ഭാവിയിൽ ജനങ്ങൾ പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്തിയാലും നിയമപരമായി അതിന് യാതൊരു വിലയും ലഭിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാൽ കോർപ്പറേറ്റുകളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് നമ്മുടെ പ്രകൃതിയെയും ചുറ്റുപാടിനെയും. ഇനിയാണ് വലിയ തമാശ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടായാൽ പരാതി നൽകേണ്ടതാരാണന്നല്ലേ? ആ കമ്പനി തന്നെയാണ്!! അല്ലെങ്കിൽ ഏതെങ്കിലും ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ. ഇവിടെ സാധാരണക്കാരൻ വെറും കാഴ്ചക്കാരനായ് മാറുന്നു. പക്ഷേ ഫാക്ടറി തുടങ്ങാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് പൂർണമായും നിയമത്തിൽ നിന്ന് ഒഴിവാക്കുന്നില്ല. പണിയാരംഭിച്ച് കാലങ്ങൾക്ക് ശേഷം മാത്രമെടുത്താൽ മതി. ഇനി എന്തെങ്കിലും ക്രമക്കേട് വന്നാൽതന്നെ ഫൈൻ അടച്ച് തീർക്കാം. ഇതിനൊക്കെ നമ്മുടെ നാട്ടിൽ പറയുന്ന വാചകം ചത്ത കുഞ്ഞിന്റെ ജാതകം നോക്കുക എന്നതല്ലേ?? .

പേടിക്കാൻ വരട്ടെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ വരുന്നതേയുള്ളൂ. നിലവിൽ അതിർത്തിയിൽ നിന്ന് 100 മീറ്ററിനുള്ളിൽ എന്ത് നിർമ്മാണം നടന്നാലും സാധാരണക്കാരനെ അറിയിക്കേണ്ട ആവശ്യമില്ല. കാരണം അത് രാജ്യത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭാഗമാണ്. പക്ഷെ ഇപ്പോൾ ആ പരിധി നൂറുകിലോമീറ്റർ ആയി വർധിപ്പിച്ചിരിക്കുന്നു. അതായത് 100 കിലോമീറ്റർ പരിധിയിലുള്ള ആളുകൾക്ക് യാതൊരു പ്രതികരണത്തിനുള്ള അവകാശവുമില്ല എന്നതുതന്നെ. ഈ 100 കിലോമീറ്ററിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒട്ടേറെ വനസമ്പത്തും ഉൾപ്പെടുന്നുണ്ട്. ഇതിൽ നിന്ന് തന്നെ സ്വകാര്യതാല്പര്യങ്ങൾക്ക് വേണ്ടി ഭേദഗതി ചെയ്യുന്ന നിയമമാണെന്ന് സുവ്യക്തം. ഇനിയും വ്യക്തമാക്കിയാൽ നമ്മുടെ നാട്ടിൽ ഒരു നിർമ്മിതി വന്നാൽ അത് ഗവൺമെന്റ് സ്ട്രെറ്റർജി പ്ലാനാണ് അല്ലെങ്കിൽ ഏതെങ്കിലും കമ്പനി ഞങ്ങൾക്ക് നിയമപരമായ അംഗീകാരം ഉണ്ടെന്നു പറഞ്ഞാലും എല്ലാവരും മിണ്ടാതെ കേട്ടുകൊണ്ടിരിക്കണം. നിയമപരമായി അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഈ അനീതിക്കെതിരെ പ്രതികരിക്കാൻ നമുക്കുള്ള അവസാന കച്ചിത്തുരുമ്പെന്നത് അഭിപ്രായങ്ങളും പ്രധിഷേധങ്ങളും eia2020-moefcc@gov.in എന്ന മെയിൽ അഡ്രസ്സിലേക്ക് അയയ്ക്കുക എന്നതാണ്. ഇതിന്റെ അവസാന തീയതി ഓഗസ്റ്റ് 11 ആണ്. അതായത് നമ്മുടെ പ്രതികരണത്തിനുള്ള അവസാന ദിവസം. കൃത്യമായ് വിനിയോഗിക്കുക വരും കാലഘട്ടങ്ങളിൽ നമ്മൾ ചില കമ്പനികളുടെ അടിമകളായി മാറാതിരിക്കാനുള്ള അവസാന മാർഗമാണിത്‌.

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

2 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

6 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

6 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

6 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago