ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലും ‘ബ്ലാക്ക് സാൻഡിന് ‘ പുരസ്കാരം.
മുംബൈ :
ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി സർ. സോഹൻ റോയ് സംവിധാനം ചെയ്ത ‘ബ്ലാക്ക് സാന്‍ഡ്’ എന്ന
ഡോക്യുമെന്ററിക്ക് മുംബൈയിൽ നടന്ന പതിനൊന്നാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലെ മികച്ച തിരക്കഥാ രചനയ്ക്കുള്ള അവാർഡ് ലഭിച്ചു. ഇന്ത്യയിലെ മുഖ്യധാര ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ഇത്. ഇതിനോടകം 60ൽ പരം അവാർഡുകളാണ് ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഓസ്കാർ ചുരുക്കപ്പട്ടികയിൽ സ്ഥാനം ലഭിച്ച ഡോക്യുമെന്ററി കൂടിയാണ് ഇത് . ഹരികുമാർ അടിയോടിലാണ് ചിത്രത്തിന്റെ ഗവേഷണവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് . നേഹ, മൃണാളിനി എന്നിവർ ചേർന്ന് അതിന്റെ ഇംഗ്ലീഷ് പരിഭാഷയും നിർവഹിച്ചു.
കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്റെ സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാദ കരിമണല്‍ഖനനമാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലേയും കേന്ദ്രത്തിലേയും പൊതുമേഖല സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന ഖനനത്തെ തുടര്‍ന്ന് ‘സേവ് ആലപ്പാട്’ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ദേശീയശ്രദ്ധ നേടിയിരുന്നു. ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി പരാമർശിക്കുന്നതും ഈ മേഖലയിലെ ജനജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം കാണിക്കുന്നതുമാണ് ഈ ലഘുചിത്രം.
ഖനനത്തിന്റെ ചരിത്രം, പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയ അപഗ്രഥനം എന്നിവ മുതല്‍ ഈ പ്രശ്നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരെ ചിത്രം ചർച്ച ചെയ്യുന്നു. നിരവധി വിഡിയോകള്‍ ഈ വിഷയം സംബന്ധിച്ച് ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിലൊന്നും കാണാത്ത നിരവധി കാര്യങ്ങള്‍ ഇതിൽ ഉള്‍ക്കൊള്ളിയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സോഹൻ റോയ് പറയുന്നു. ’ഏതെങ്കിലുമൊരു വിഭാഗത്തിനൊപ്പം ചേരാതെ, ഈ വിവാദത്തിന്റെ പിന്നാമ്പുറങ്ങള്‍ സത്യസന്ധമായി ചിത്രീകരിച്ചതിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നു. കരിമണൽ ഖനനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറുമെന്നാണ് പ്രതീക്ഷ’ – അദ്ദേഹം പറഞ്ഞു.
അഭിനി സോഹന്‍ റോയ് ആണ് നിർമാണം. ഗവേഷണം, തിരക്കഥ-ഹരികുമാര്‍, പശ്ചാത്തലസംഗീതം-ബിജുറാം, എഡിറ്റിങ്-ജോണ്സണ് ഇരിങ്ങോള്‍, ക്യാമറ-ടിനു, പരിഭാഷ-നേഹ, മൃണാളിനി
ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…
'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…
ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…
"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…
ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…