65 കഴിഞ്ഞവര്‍ ആരാധനാലയങ്ങളില്‍ പോകരുതെന്ന് ആരോഗ്യമന്ത്രാലയം; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് മോദിയും അദ്വാനിയും എത്തുമോ?

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയേഴ്‌സ് അനുസരിച്ചാണ് രാമക്ഷേത്ര ഭൂമിപൂജ നടക്കുന്നതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.

ആഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് മാര്‍ഗ്ഗരേഖ അനുസരിച്ചാണ് ചടങ്ങെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി, എല്‍.കെ അദ്വാനി, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല.

കൊവിഡ് പശ്ചാത്തലത്തില്‍ ജൂണിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. മത സ്ഥാപനങ്ങളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ അടങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് ഇത്. ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിന് പുറത്തേക്കുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മതസ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണം- ഇതാണ് നിര്‍ദ്ദേശരേഖ.

കഴിഞ്ഞ ദിവസം അണ്‍ലോക്ക് 3.0 യുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. 65 വയസ്സിന് മുകളിലുള്ളവര്‍ വീടുകളില്‍ കഴിയണമെന്നാണ് ഈ മാര്‍ഗ്ഗരേഖയിലും പറയുന്നത്.

എന്നാല്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ള ബി.ജെ.പി നേതാക്കളുടെ പ്രായം മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്. ഉദ്ഘാടകനായ നരേന്ദ്രമോദിയുടെ പ്രായം 69 ആണ്. മുരളി മനോഹര്‍ ജോഷി 86, എല്‍.കെ അദ്വാനി 92, മോഹന്‍ ഭാഗവത് 69, ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി 73, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് 88, ആണ്. പ്രധാന അതിഥികളെല്ലാം 65 വയസ്സിന് മുകളിലുള്ളവരാണ്.

meera krishna

Recent Posts

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

4 days ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

4 days ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

6 days ago

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; ‘ആരോ’ മെയ് 9ന് തീയേറ്ററുകളിലേക്ക്…..

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' മെയ് 9ന് തീയേറ്ററുകളിലേക്ക്..... ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ…

6 days ago

എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു.

: . എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു. .................. ........................ നടനും സംവിധായകനുമായ എം.എം നിഷാദ് തിരക്കഥയെഴുതി…

7 days ago

രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു.

ോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ…

7 days ago