Film News

പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച *അടിത്തട്ട് * എന്ന ചിത്രം ജൂലൈ ഒന്നിന് തീയേറ്ററിൽ എത്തുന്നു.

അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. മത്സ്യത്തൊഴിലാളികളുടെ വീറും വാശിയും എല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.ടീസറിനും സോങ്ങിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. കൊന്തയും പൂണൂലും,ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണിത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് അടിത്തട്ട് എന്ന സിനിമ നിർമ്മിക്കുന്നത്. സൂസൻ ജോസഫ്, സിൻട്രീസ എന്നിവരാണ് നിർമ്മാതാക്കൾ. കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാർബർ ആയ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ ആകുന്നത്.
ഏതു പ്രതികൂല സാഹചര്യത്തെയും
അതിജീവിക്കാൻ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവും ആണ് അടിത്തട്ടിലെ പ്രമേയം.

സണ്ണിവെയിൻ, ഷൈൻ ടോംചാക്കോ, പ്രശാന്ത് അലക്സാണ്ടർ ,
മുരുകൻ മാർട്ടിൻ ,
ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആടുകളം എന്ന ദേശീയ അംഗീകാരം ലഭിച്ച തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അത്യാധുനിക ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് വിഷ്വൽ എഫക്ട്സ് സഹായമില്ലാതെ ഉൾക്കടലിൽ പൂർത്തിയാക്കിയ ചിത്രം തികച്ചും പ്രേക്ഷകർക്ക് വേറിട്ട ഒരു ദൃശ്യാനുഭവമായിരിക്കും എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. രചന ഖയസ് മിലൻ. അണ്ടർ വാട്ടർ റിച്ചാർഡ് ആന്റണി. എഡിറ്റിംഗ് നൗഫൽ അബ്ദുല്ല. ഷറഫു എഴുതിയ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് നെസ്സർ അഹമ്മദ്. സൗണ്ട് മിക്സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.
പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

Editor

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

5 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

5 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago