സ്വർണ്ണക്കടത്തിലെ വിവാദ ഫാറ്റിന്റെ ഉടമസ്ഥരെ അറിയാമോ? ഒരു മലയാളിയും അറിയാതെ പോകരുത്.!!

മുഖ്യമന്ത്രിയുടെ ഓഫീസുമായ് ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുമായി ചേർന്ന് വിവാദങ്ങളിലിടം പിടിച്ച ഫ്ലാറ്റാണ് കാൽസാർ കോംപ്ലക്സ്. സെക്രട്ടറിയേറ്റിന് സമീപത്തായുള്ള പുന്നം റോഡിലാണിത് സ്ഥിതി ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. പ്രധാന കാര്യങ്ങളായി പറയപ്പെടുന്നത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിട്ടുള്ള ശിവശങ്കരന് അവിടെ സ്വന്തമായൊരു ഫ്ലാറ്റും, കൂടാതെ സ്വപ്ന സുരേഷിന്റെ ഭർത്താവായിരുന്ന ശിവശങ്കരന് അവിടെ ഫ്ലാറ്റ് എടുക്കാനും പദ്ധതിയുണ്ടായിരുന്നു എന്നതാണ്. ഫ്ലാറ്റിൽ വെച്ച് തന്നെയാണ് സരിത്ത്, സന്ദീപ്, സ്വപ്ന തുടങ്ങിയവർ ഗൂഢാലോചന നടത്തിയതെന്നും പുറത്തുവന്ന വിവരമാണ്. ഈ മീറ്റിംഗിൽ ശിവശങ്കരൻ പങ്കെടുത്തിരുന്നതായി വാർത്തകൾ വന്നിരുന്നു. കസ്റ്റംസ് നേരിട്ട് പരിശോധന നടത്തിയതും ഒപ്പം സ്വപ്നയുമായി എൻഐഎ തെളിവെടുപ്പ് നടത്തിയതും ഇതേ ഫ്ലാറ്റിലാണ്. ഇതിൽനിന്നെല്ലാം ഫ്ലാറ്റിന് കേസിൽ നിർണായക പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. പക്ഷേ ഇതുവരെ ഫ്ലാറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ശരിക്കും ഈ കെട്ടിടത്തിന്റെ ഉടമസ്ഥത ലോ അക്കാദമി സൊസൈറ്റി എന്നൊരു സൊസൈറ്റിയുടെ കീഴിലാണ്. 1955 ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം ആരംഭിച്ച ഈ സൊസൈറ്റി പേരൂർക്കട ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.1960ൽ അന്നത്തെ ഗവൺമെന്റ് 12 ഏക്കറോളം സ്ഥലം വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനായി ഇവർക്ക് പാട്ടത്തിന് നൽകി. പിന്നീട് കാലക്രമേണ ഈ സ്ഥലം ഗവൺമെന്റ് സൊസൈറ്റിക്ക് കൈമാറി. അതിനോടനുബന്ധിച്ച് അവിടെത്തന്നെ ഒരു ലോ കോളേജ് തുടങ്ങുകയും ചെയ്തു. 70’കൾക്ക് ശേഷം കോളേജിൽ നിന്ന് ലഭിച്ച വരുമാനംകൊണ്ട് സ്വകാര്യ വ്യക്തിയിൽ നിന്ന് 34 സെന്റ് സ്ഥലം നിലവിലെ സ്ഥലത്തോട് ചേർന്ന് വാങ്ങി. ഈ സ്ഥലം ലോ അക്കാദമി സൊസൈറ്റിയുടെ പേരിലാണ് വാങ്ങിയത്. നാരായണൻ നായർ എന്ന സൊസൈറ്റി സെക്രട്ടറി മുൻകൈയെടുത്തു വാങ്ങിയ സ്ഥലത്ത് ഓഫീസുകൾ ആരംഭിച്ചു. പക്ഷേ 2012-13 കാലഘട്ടത്തിൽ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഫ്ലാറ്റ് പണിയാൻ തുടങ്ങി. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സൊസൈറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് അനുസൃതമായ പ്രവർത്തനങ്ങളെ നടത്താൻ പാടുള്ളൂ എന്ന നിയമലംഘനമാണ് നടത്തിയത്. ഇവിടെ ഫ്ലാറ്റ് പണിയുക മാത്രമല്ല പകുതി ഫ്ലാറ്റ് ഒരു കൺസ്ട്രക്ഷൻ കമ്പനിക്ക് നൽകുകയും ചെയ്തു. ഈ സെക്രട്ടറി നാരായണൻനായരുടെ കുടുംബാംഗങ്ങൾക്ക് പിന്നീട് കുറച്ചു ഫ്ലാറ്റുകൾ സൗജന്യമായി നൽകുകയും ചെയ്തതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനെതിരെ കെ.എം ഷാജഹാൻ എന്ന വ്യക്തി നടപടിയുമായി മുന്നോട്ടു വന്നു. പക്ഷേ സഹകരണ വകുപ്പ്, വിജിലൻസ് തുടങ്ങിയവർ ഈ നടപടികളെ നിരുപാധികം അവഗണിച്ചു. വി ആർ കൃഷ്ണയ്യർ ഉൾപ്പെടുന്ന പ്രമുഖർ ആരംഭിച്ച സൊസൈറ്റി, കാലങ്ങൾക്കിപ്പുറം നാരായണൻനായരുടെ കുടുംബത്തിന്റെ കയ്യിലാണുള്ളത്. നാരായണൻ നായരുടെ മകൾ ലക്ഷ്മി നായർ(പാചക വിദഗ്ദ്ധ) മൂത്തമകൻ അഡ്വക്കേറ്റ് നാഗരാജ നാരായണൻ (വനംവകുപ്പ് പ്ലീഡർ), മരുമകൻ നായർ അജയകൃഷ്ണൻ തുടങ്ങിയവരാണ് ഇതിൽ അംഗങ്ങളായുള്ളത്. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എംഎൽഎ)കൂടി അംഗമായ ഈ സൊസൈറ്റി ഒരു സ്വകാര്യ താൽപര്യങ്ങളിലേക്ക് മാറി എന്ന് വ്യക്തമാകുന്നു. സൊസൈറ്റിയുടെ കീഴിലുള്ള ഈ ഫ്ലാറ്റിലാണ് സ്വർണക്കടത്ത് നടന്നതും. ഷാജഹാന്റെ നിയമനടപടികളിൽ സൊസൈറ്റി നൽകിയ മറുപടി എന്നത് ‘വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകാനായും, പ്രൊഫസർമാർക്കും, ടീച്ചർമാർക്കും,താമസിക്കാനും സെമിനാറിനും കോൺഫറൻസിനുമായിട്ടാണ് ഈ ഫ്ലാറ്റ് നിലകൊള്ളുന്നതെന്നാണ്’. പക്ഷേ നിലവിൽ അവിടെത്തന്നെയാണ് സ്വർണ്ണത്തിന്റെ ഗൂഡാലോചന നടന്നതും. കാര്യങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കുകയാണിപ്പോൾ.

Seira

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

2 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

7 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

7 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

7 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago