‘നമോ’യിൽ കുചേലവേഷത്തിൽ ജയറാം; മേക്കോവറിനെ പ്രശംസിച്ച് ചിരഞ്ജീവി

കൃഷ്‍ണ-കുചേല കഥ പറയുന്ന ‘നമോ’ എന്ന സംസ്‍കൃത ചിത്രത്തിൽ കുചേലനായി ജയറാം എത്തുന്നു. തെലുങ്ക് താരം ചിരഞ്ജീവിയാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടത്. ജയറാമിന്‍റെ പ്രകടനം മാസ്‍മരികമായി തോന്നിയെന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. കുചേലനായി മാറിയ ജയറാമിന്റെ മേക്കോവറിനേയും താരം പ്രശംസിച്ചു. കഥാപാത്രത്തിനു വേണ്ടി 20 കിലോ ശരീരഭാരമാണ് ജയറാം കുറച്ചത്. ചിത്രത്തിലെ കുചേലവേഷം പുരസ്‍കാരങ്ങള്‍ നേടിക്കൊടുക്കുമെന്നും ചിരഞ്ജീവി ആശംസിച്ചു.

പുരാണകഥയെ ആസ്പദമാക്കി വിജീഷ് മണിയാണ് ‘നമോ’ സംവിധാനം ചെയ്‍തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുളള കലാകാരന്മാര്‍ ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നു. യു പ്രസന്നകുമാർ, എസ് എന്‍ മഹേഷ് ബാബു എന്നിവര്‍ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ലോകനാഥനാണ് ഛായാഗ്രഹണം. ബി ലെനിന്‍ എഡിറ്റിംഗും അനൂപ് ജലോട്ട സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.


സൻകാർ ദേശായി, അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മമനയൻ, പ്രകാശ്, മഹിന്ദർ റെഡി, കൃഷ്ണ ഗോവിന്ദ്, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കന്നു. ചാരിറ്റബിള്‍ ട്രസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

24 Web Desk

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

5 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

5 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

1 week ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

1 week ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

1 week ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago