അതുല്യ ഗായകന്‍ മുഹമ്മദ് റാഫി നമ്മെ വിട്ട് പിരിഞ്ഞിട്ട് നാല് ദശാബ്ദങ്ങൾ

ഇന്ന് ഇന്ത്യൻ സിനിമയിലെ മധുര ശബ്ദത്തിന് ഉടമ മുഹമ്മദ് റാഫിയുടെ ഓർമ ദിനം. ആ അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് 40 വർഷങ്ങളായി. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ശബ്ദമാധുര്യം ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇന്ത്യക്കാർ മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പിറവിയെടുത്ത ഗാനങ്ങളെ ആരാധിച്ചുകൊണ്ടേയിരിക്കുകയാണ്. ലോകത്ത് എവിടെ പോയാലും ഇന്ത്യക്കാർക്ക് റാഫിയുടെ പാട്ടുകൾ ഗൃഹാതുരതയാണ്.

കൊലക്കയർ കാത്തുകഴിയുന്ന ജയിൽപുള്ളിയോട് അന്ത്യാഭിലാഷം ചോദിച്ചപ്പോൾ ഇഷ്ടഗാനം ആവർത്തിച്ച് കേൾക്കണമെന്നായിരുന്നു മറുപടി. അത് മുഹമ്മദ് റാഫി പാടിയ ‘ദുനിയാ കെ രഖ് വാലെ’ ആയിരുന്നു. ഈ ഒരു സംഭവം മതി മുഹമ്മദ് റാഫി എന്ന പ്രതിഭാശാലിയെ അടയാളപ്പെടുത്താൻ. 1950-70 കാലഘട്ടത്തിൽ ഉർദു,ഹിന്ദി ഭാഷകളിലായി റാഫി ആലപിച്ച ചലച്ചിത്ര ഗാനങ്ങളല്ലാം അപൂർവസുന്ദരങ്ങളായിരുന്നു.

നമ്മുടെ ജീവിതത്തിലെ ഓരോ സന്ദർഭത്തിനും അനുയോജ്യമായ ഒരു റാഫി ഗാനം ഉണ്ട്. അങ്ങനെ ആ പേര് ഒരു കാലഘട്ടത്തിന്റ് പര്യായമായി മാറി. ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ലതാ മങ്കേഷ്‌കറോടൊപ്പം ആലപിച്ചതിന്റ് റെക്കോഡ് മുഹമ്മദ് റാഫിയുടെ പേരിലുള്ളതാണ്.

നൗഷാദും എസ് ഡി ബർമ്മനും ബോംബെ രവിയും മദൻ മോഹനുമെല്ലാം മുഹമ്മദ് റാഫിയിലെ കലാകാരനെ ലോകത്തിന് മുന്നിൽ അഭിമാനപുരസരമാണ് അവതരിപ്പിച്ചത്.

മാറിയും മറിഞ്ഞും ചലിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ ഒരു ചാഞ്ചാട്ടവുമില്ലാതെ അനശ്വരമായി നിലകൊള്ളുന്ന ഗാനങ്ങൾ മുഹമ്മദ് റാഫിയുടെ പ്രൗഢ സ്വരത്തിൽ പിറവി കൊണ്ടവയാണ്. ഇന്നും ഓരോ പാട്ടും ഇന്ത്യന്‍ ജനത ഏറ്റുപാടികൊണ്ടിരിക്കുന്നു.

meera krishna

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

2 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

2 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

6 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

6 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

6 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago