വിദ്യാഭ്യാസരംഗത്ത് വൻ പൊളിച്ചെഴുത്ത്. മാറ്റം പത്ത് വർഷംകൊണ്ട് നടപ്പിലാക്കും.

മൂന്നര പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. അഞ്ചാം ക്ലാസ്സ്‌ വരെ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകണം എന്നതടക്കം നിരവധി മാറ്റങ്ങളാണ് കേന്ദ്രമന്ത്രി സഭ പാസാക്കിയത്. 5+3+3+4 എന്ന പേരിലുള്ള പുതിയ പാഠ്യപദ്ധതി നിരവധി കയ്യടികളും വിമർശനങ്ങളും ഉയർത്തുന്നുണ്ട്. മൂന്നു മുതൽ എട്ടു വയസു വരെയുള്ള കുട്ടികൾ ഉൾപ്പെടുന്ന വിഭാഗമെന്നത്, അംഗൻവാടി അല്ലെങ്കിൽ പ്രീസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ്. ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അക്ഷരങ്ങളിലും വാക്കുകളിലും ബോധവാന്മാരാക്കുക എന്ന പഠന ശൈലിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
രണ്ടാംഘട്ടത്തിൽ 8 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളെ, മൂന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലേക്കാണ് പരിഗണിക്കുന്നത്. മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ 11 മുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് ഉൾപ്പെടുന്നത്. 14 വയസിനും 18 വയസിനും ഇടയിൽ ഉൾപ്പെടുന്നവർ പഠിക്കേണ്ടത് 9 മുതൽ 12 വരെ ഒന്നിപ്പിച്ച ക്ലാസു്കളുടെ വിഭാഗത്തിലാണ്. മറ്റു മാറ്റങ്ങൾ വിശകലനം ചെയ്താൽ, പ്ലസ്ടു ബോർഡ് എന്ന ഘടകം തുടരുമെങ്കിലും വ്യത്യസ്തമായ സ്വഭാവമായിരിക്കും പ്രകടിപ്പിക്കുക. എല്ലാ ബിരുദവും നാലുവർഷത്തെ കോഴ്സുകളാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഏതു വർഷം വേണമെങ്കിലും വിദ്യാർത്ഥിക്ക് കോഴ്സ് അവസാനിപ്പിക്കാവുന്നതാണ്. ആദ്യവർഷം അവസാനിപ്പിച്ചാൽ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്, രണ്ടാംവർഷക്കാർക്ക് ഡിപ്ലോമ, മൂന്നാം വർഷം ബിരുദം, നാലാം വർഷം ഗവേഷണാഷ്ഠിതം എന്നിങ്ങനെ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. കൂടാതെ സർവ്വകലാശാല പ്രവേശനത്തിന് പൊതുപരീക്ഷയാക്കി മാറ്റിയതും പ്രസക്ത ഭാഗമാണ്. അഞ്ചാം ക്ലാസ്സ് വരെ വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം എന്ന നയത്തിനൊപ്പം, മൂന്ന് അഞ്ച്, എട്ട് ക്ലാസുകളിൽ നിർബന്ധിത പരീക്ഷകളും നടത്തും. അധ്യാപന മേഘല പരിശോധിച്ചാൽ ബിഎഡ് യോഗ്യത ബിരുദം നാലു വർഷത്തേക്ക് ഒന്നിപ്പിച്ച് ഇന്റഗ്രേറ്റായി മാറ്റുന്നു. മാനവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം എന്ന പേരിൽ അറിയപ്പെടും. ലോകത്തിലെ മറ്റു സർവകലാശാലകളെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം 10വർഷം കൊണ്ട് ഘട്ടം ഘട്ടമായ് പദ്ധതി നിലവിൽ വരുത്താനാണ് ശ്രമം. ഈ പദ്ധതിയിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുന്നുമുണ്ട്.

meera krishna

Recent Posts

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

4 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

4 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

4 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

1 week ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

1 week ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

1 week ago