Film News

ആർ.എക്‌സ് 100′ ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’ ; ടൈറ്റിലും കോൺസെപ്റ്റ് പോസ്റ്ററും പുറത്തിറങ്ങി !

തെലുങ്ക് ചിത്രം ‘ആർഎക്‌സ് 100’ ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മുദ്ര മീഡിയ വർക്ക്‌സിന്റെ ബാനറിൽ സ്വാതി ഗുണുപതി, സുരേഷ് വർമ്മ എം, എ ക്രിയേറ്റീവ് വർക്‌സിന്റെ ബാനറിൽ അജയ് ഭൂപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ‘ചൊവ്വാഴ്ച്ച’ എന്നാണ് പേരിട്ടിരിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും കൺസെപ്റ്റ് പോസ്റ്ററും പുറത്തുവിട്ടു.സർഗ്ഗാത്മകവും കൗതുകമുണർത്തുന്നതുമായ പോസ്റ്ററിൽ ചിത്രശലഭത്തെപോലെ വസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീയെ കാണാനാവും. അജയ് ഭൂപതിയുടെതാണ് കഥയും തിരക്കഥയും.

‘ചൊവ്വാഴ്ച്ച’യെ കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞതിങ്ങനെ, “ഇന്ത്യൻ സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു വിഭാഗത്തിൽ പെട്ടതാണ് ഈ സിനിമ. സിനിമ കാണുമ്പോൾ തലക്കെട്ടിന് പിന്നിലെ യുക്തി നിങ്ങൾക്ക് മനസ്സിലാകും. കഥയിൽ ആകെ 30 കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. സിനിമയുടെ സ്കീം തന്നെ ഓരോ കഥാപാത്രവും പ്രസക്തവും പ്രാധാന്യമുള്ളതുമാണ്”.

”ഇതൊരു പാൻ-ഇന്ത്യൻ ചിത്രമല്ല, പക്കാ തെന്നിന്ത്യൻ ചിത്രമാണ്. ആശയം ആവേശകരമാണ്, ഉള്ളടക്കം അതിശയകരമാംവിധം രൂപപ്പെടുത്തുന്നു.”
‘കാന്താര’ ഫെയിം അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിൻ്റെ സംഗീതം. അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, കലാസംവിധാനം: രഘു കുൽക്കർണി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, പിആർഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Editor

Share
Published by
Editor

Recent Posts

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

4 days ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

4 days ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

6 days ago

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; ‘ആരോ’ മെയ് 9ന് തീയേറ്ററുകളിലേക്ക്…..

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' മെയ് 9ന് തീയേറ്ററുകളിലേക്ക്..... ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ…

7 days ago

എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു.

: . എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു. .................. ........................ നടനും സംവിധായകനുമായ എം.എം നിഷാദ് തിരക്കഥയെഴുതി…

7 days ago

രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു.

ോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ…

7 days ago