വര്‍ഷങ്ങളായി ഇന്ത്യൻ സിനിമയുടെ മുഖമായിരിക്കുന്ന അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാൾ. സാധാരണക്കാരും സെലിബ്രിറ്റികളും ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിച്ചത്. താൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ എന്നാണ് മോഹൻലാല്‍ ജന്മദിന ആശംസയില്‍ പറഞ്ഞത്.
“ചെറുപ്പത്തില്‍ ഞാൻ അടക്കമുളള തലമുറയുടെ സ്ക്രീൻ ഐക്കണ്‍ ആയിരുന്നു അമിതാഭ് ബച്ചൻ. നമ്മുടെ ഇന്ത്യൻ സിനിമയുടെ ആഗോള അംബാസിഡറായി വാഴുന്ന ബോളിവുഡിന്റെ ബിഗ് ബി. ഇതിഹാസമെന്നൊക്കെയുള്ള വാക്കുകള്‍ ബച്ചൻ സാറിന്റെ വ്യക്തിപ്രഭാവത്തെ വിലയിരുത്തുമ്പോള്‍ അര്‍ഥം നഷ്ടപ്പെടുന്നവയാണ്. അതിലൊക്കെ മുകളിലാണ് ആ പ്രതിഭയുടെ പ്രതിഭാസത്തിന്റെ പ്രഭാവം” മോഹൻലാല്‍ പറയുന്നു
“ശരിക്കും ഇന്ത്യൻ സിനിമയ്ക്ക് ഞാൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരം. കാലത്തിന് കീഴ്പ്പെടുത്താനാകാത്ത പ്രതിഭാസം. സംസ്ക്കാരം കൊണ്ടും സംഭാവന കൊണ്ടും മഹാമേരുവായ അദ്ദേഹത്തൊപ്പോലൊരു താരത്തിനൊപ്പം നടൻ എന്ന നിലയ്ക്ക് സ്ക്രീൻ സ്പേസ് ഷെയര്‍ ചെയ്യാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യമാണ്. അതിലൊന്നു ഹിന്ദി സിനിമയായിരുന്നു, ഒന്ന് മലയാളവും. ഇതെന്റെ ജീവിതത്തിലെ സുകൃതമായി ഞാൻ കാണുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…
"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…
ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…
ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…
അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…