Film News

ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍ എത്തി

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ ജോര്‍ദ്ദാനിലെ വാദിറാമില്‍ പുരോഗമിക്കവേ, ഇന്നലെ രാവിലെ ഒരു വിശിഷ്ടാതിഥി സെറ്റിലെത്തി. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ കൂടിയായ എ.ആര്‍. റഹ്‌മാന്‍. ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നതും റഹ്‌മാനാണ്. സിനിമയുടെ പശ്ചാത്തലത്തെ അടുത്തറിയാന്‍കൂടിയാണ് അദ്ദേഹം ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ നേരിട്ടെത്തിയത്. സംവിധായകന്‍ ബ്ലെസിയുമായും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജുമായി വിശേഷങ്ങള്‍ പങ്കുവച്ചു. എ.ആര്‍. റഹ്‌മാന്റെ അപ്രതീക്ഷിത വരവ് സെറ്റിലുള്ളവരെയും ആവേശത്തിലാഴ്ത്തി. റഹ്‌മാനൊപ്പം ഫോട്ടോയെടുക്കാന്‍ അവര്‍ മത്സരിച്ചു.മൂന്നു ദിവസം റഹ്‌മാന്‍ ജോര്‍ദ്ദാനിലുണ്ടാവും. ഇതിനിടെ സിനിമാചര്‍ച്ചകളും നടക്കും. അതിനുശേഷം അദ്ദേഹം മടങ്ങും. ജൂണ്‍ പകുതിയോടെ ആടുജീവിതത്തിന്റെ ഷൂട്ടിംഗും പൂര്‍ത്തിയാകും.

Editor

Recent Posts

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

4 days ago

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ ‘മാരിവില്ലിൻ ഗോപുരങ്ങൾ’; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ

ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…

4 days ago

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…

6 days ago

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; ‘ആരോ’ മെയ് 9ന് തീയേറ്ററുകളിലേക്ക്…..

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' മെയ് 9ന് തീയേറ്ററുകളിലേക്ക്..... ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ…

7 days ago

എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു.

: . എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു. .................. ........................ നടനും സംവിധായകനുമായ എം.എം നിഷാദ് തിരക്കഥയെഴുതി…

7 days ago

രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു.

ോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ…

7 days ago