ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിടപറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ദുൽഖർ റെഫറൻസുമായി എത്തിയിരിക്കുന്ന ടീസർ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് പകരുന്നത്. ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിർമ്മാതാവ് – സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ – ജിജു സണ്ണി, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ – ഗീവർ തമ്പി, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന് മോഹന്‍, കോസ്റ്റ്യൂം – സിജി തോമസ്, കലാ സംവിധാനം – സുനിൽ കുമാരൻ, വരികൾ – പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് – അജേഷ് ആവണി, പി. ആർ. ഓ – പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, നൃത്ത സംവിധാനം – നന്ദ, ഗ്രാഫിക്സ് – WWE, അസോസിയേറ്റ് ഡയറക്ടർ – അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് – ഫസൽ എ. ബക്കർ, കളറിസ്റ്റ് – ശ്രീക് വാരിയർ, ടൈറ്റിൽസ് – വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ – സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ – വിഷ്ണു നാരായണൻ.
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…
ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്…
അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി…
വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' മെയ് 9ന് തീയേറ്ററുകളിലേക്ക്..... ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ…
: . എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു. .................. ........................ നടനും സംവിധായകനുമായ എം.എം നിഷാദ് തിരക്കഥയെഴുതി…
ോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ…