175

ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലും  ‘ബ്ലാക്ക് സാൻഡിന് ‘ പുരസ്കാരം.

മുംബൈ :
ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി സർ. സോഹൻ റോയ്​ സംവിധാനം ചെയ്​ത ‘ബ്ലാക്ക് സാന്‍ഡ്’ എന്ന
ഡോക്യുമെന്ററിക്ക് മുംബൈയിൽ നടന്ന പതിനൊന്നാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലെ മികച്ച തിരക്കഥാ രചനയ്ക്കുള്ള അവാർഡ് ലഭിച്ചു. ഇന്ത്യയിലെ മുഖ്യധാര ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ഇത്. ഇതിനോടകം 60ൽ പരം അവാർഡുകളാണ് ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഓസ്കാർ ചുരുക്കപ്പട്ടികയിൽ സ്ഥാനം ലഭിച്ച ഡോക്യുമെന്ററി കൂടിയാണ് ഇത് . ഹരികുമാർ അടിയോടിലാണ് ചിത്രത്തിന്റെ ഗവേഷണവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് . നേഹ, മൃണാളിനി എന്നിവർ ചേർന്ന് അതിന്റെ ഇംഗ്ലീഷ് പരിഭാഷയും നിർവഹിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്‍റെ സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാദ കരിമണല്‍ഖനനമാണ്​ ചിത്രത്തിന്‍റെ പ്രമേയം. കേരളത്തിലേയും കേന്ദ്രത്തിലേയും പൊതുമേഖല സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന ഖനനത്തെ തുടര്‍ന്ന് ‘സേവ് ആലപ്പാട്’ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ദേശീയശ്രദ്ധ നേടിയിരുന്നു. ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി പരാമർശിക്കുന്നതും ഈ മേഖലയിലെ ജനജീവിതത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം കാണിക്കുന്നതുമാണ്​ ഈ ലഘുചിത്രം.

ഖനനത്തിന്‍റെ ചരിത്രം, പ്രക്ഷോഭത്തിന്‍റെ നാള്‍വഴികള്‍, അതിലെ രാഷ്​ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയ അപഗ്രഥനം എന്നിവ മുതല്‍ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരെ ചിത്രം ചർച്ച ചെയ്യുന്നു. നിരവധി വിഡിയോകള്‍ ഈ വിഷയം സംബന്ധിച്ച് ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിലൊന്നും കാണാത്ത നിരവധി കാര്യങ്ങള്‍ ഇതിൽ ഉള്‍ക്കൊള്ളിയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്​ സോഹൻ റോയ് പറയുന്നു. ​’ഏതെങ്കിലുമൊരു വിഭാഗത്തിനൊപ്പം ചേരാതെ, ഈ വിവാദത്തിന്‍റെ പിന്നാമ്പുറങ്ങള്‍ സത്യസന്ധമായി ചിത്രീകരിച്ചതിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നു. കരിമണൽ ഖനനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറുമെന്നാണ്​ പ്രതീക്ഷ’ – അദ്ദേഹം പറഞ്ഞു.
അഭിനി സോഹന്‍ റോയ് ആണ് നിർമാണം. ഗവേഷണം, തിരക്കഥ-ഹരികുമാര്‍, പശ്ചാത്തലസംഗീതം-ബിജുറാം, എഡിറ്റിങ്​-ജോണ്‍സണ്‍ ഇരിങ്ങോള്‍, ക്യാമറ-ടിനു, പരിഭാഷ-നേഹ, മൃണാളിനി


Like it? Share with your friends!

175
Editor

0 Comments

Your email address will not be published. Required fields are marked *