വരന്‍ സൗദിയില്‍ വധു കേരളത്തില്‍, കടലുകള്‍ക്കപ്പുറവും ഇപ്പുറവുമിരുന്ന് അവര്‍ ഒന്നായി

ആലപ്പുഴ; കോവിഡ് കാലവും ലോക്ക്ഡൗണും ഒക്കെ നിലവില്‍ വന്നതോടെ പ്രവാസികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. നിശ്ചയിച്ച് വെച്ച പല വിവാഹങ്ങളും മുടങ്ങി. ചില വിവാഹങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടക്കുകയും ചെയ്തു. ഇപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു വിവാഹം നടന്നിരിക്കുകയാണ്. വരന്‍ അങ്ങ് സൗദിയിലും വധു കേരളത്തിലും. കടലുകള്‍ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് അവര്‍ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചു.

ചങ്ങനാശേരിയില്‍ ഇന്നലെ നടക്കേണ്ട ആസിഫ് നാസറിന്റെയും ആമിനയുടെയും നിക്കാഹാണ് വധുവിന്റെ അസാന്നിധ്യത്തില്‍ നടന്നത്. ദമാമിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ് ആസിഫ് നാസര്‍. ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയിലാണ് ആമിനയുടെ ജോലി. ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ക്ഡൗണുമൊക്കെ കാരണം ആസിഫ് നാസറിന് കേരളത്തില്‍ എത്താന്‍ സാധിച്ചില്ല.

ആമിന സൗദിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. വരനും വധുവിന്റെ പിതാവും സൗദിയില്‍ ഉള്ളതിനാല്‍ അവിടെ വെച്ച് ഇന്നലെ നിക്കാഗ് നടത്തി. എല്ലാത്തിനും സാക്ഷിയായി ഓണ്‍ലൈനില്‍ വധുവും ഉണ്ടായിരുന്നു. അടുത്ത ദിവസം ആമിനയും കുടുംബവും സൗദിയിലേക്ക് പോകും.

നിക്കാഹില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. നീര്‍ക്കുന്നം മൂലശേരിയില്‍ സെയ്താലി നാസറിന്റെ മകന്‍ ആസിഫ് നാസറിന്റെ നിക്കാഹാണ് റിയാദിലെ ഹോട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് നടന്നത്. ചങ്ങനാശേരി പെരുന്ന വാലുപറമ്പില്‍ വീട്ടില്‍ അബ്ദുല്‍ സമദിന്റെ മകളായ ആമിന എംബിഎ ബിരുദധാരിയാണ്. വരനും കുടുംബവും സൗദി അറേബ്യയില്‍ അല്‍ക്കോബാറിലാണ് താമസം.


Seira

Recent Posts

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു.

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ....................................... ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ…

3 days ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

'ദ പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ…

3 days ago

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; ‘ബിഹൈൻഡ്ഡ്’ ടീസർ റിലീസ് ചെയ്തു…

ോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു... പാവക്കുട്ടി ക്രിയേഷൻസിൻ്റെ…

7 days ago

“പഞ്ചവത്സര പദ്ധതി” എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ

"പഞ്ചവത്സര പദ്ധതി" എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസൻ സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ…

7 days ago

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ ‘സ്വകാര്യം സംഭവബഹുലം’; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു…

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ 'സ്വകാര്യം സംഭവബഹുലം'; മോഷൻ പോസ്റ്റർ റിലീസ് ചെയ്തു... ചിത്രം മെയ് 31ന്…

7 days ago

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു.

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന്…

2 weeks ago