229

മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ്‌ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ യുവ ഗായകൻ മഹേഷ്‌ ജ്യോതിസ് പാടി അഭിനയിച്ച “We are one ” എന്ന പാട്ടാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ ഗാനം ഒരുപാട് പേജുകളിൽ ഷെയർ ചെയ്യപ്പെട്ടു. മഹേഷിനോപ്പം സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കളും ചേർന്നാണ് ഇത് അണിയിച്ചൊരുക്കിയത്. കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മഹേഷ്‌. കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകളിൽ നിറസാന്നിധ്യമാണ് ഇദ്ദേഹം. കഴിഞ്ഞിടെ മഹേഷും two minutes ടാൽകീസും ചേർന്ന് അണിയിച്ചൊരുക്കിയ “കരിവള “, “അകലെ “എന്നി ആൽബം സോങ്ങുകളും ശ്രദ്ധേയമായിരുന്നു. സുഹൃത്തുക്കളും ഒരുമിച്ചു ആലപ്പി ഇലവൻ നൈറ്റ്‌ സ് എന്ന ഗാനമേള ട്രൂപ്പിലും പ്രവർത്തിച്ചു വരുന്നു. ഈയിടെ വിവാഹിതനായ ഇദ്ദേഹം ഒരു അസ്‌ട്രോളജിസ്ററ് കൂടിയാണ്. 24 ടൈം മീഡിയയിൽ ഒരു ജ്യോതിഷ വ്ലോഗർ കൂടിയാണ്. ആലപ്പുഴയിലെ പല്ലന സ്വദേശിയുമാണ് മഹേഷ്‌ ജ്യോതിസ്.

വീ ആർ വൺ – യുവ ഗായകൻ മഹേഷ്‌ ജ്യോതിസും സുഹൃത്തുക്കളും ഒരുക്കിയ ലോക്ക് ഡൗൺ സപ്പോർട്ട് സോങ് വൈറൽ.

നന്ദി
സേതു ശിവാനന്ദൻ (സിനിമാ ക്യാരക്ടർ ആര്ടിസ്റ് )
ടൂ മിനിറ്റ് ടാക്കീസ്

ഓൺലൈൻ പ്രൊമോട്ടർ
24 ടൈം മീഡിയ
ചിസ്‌റിൻസ് ഇൻഫോ വേ പ്രൈവറ്റ് ലിമിറ്റഡ്

പാടിഅഭിനയിച്ചത് – മഹേഷ് ജ്യോതിസ് ( മഴവിൽ മനോരമ ഇന്ത്യൻ വോയിസ് സിങ്ങർ )

ഗാനരചന – മഹേഷ് മോഹൻ ശിവാ
ഓർക്കസ്ട്ര- സാദിഖ് ആലപ്പുഴ
റെക്കോർഡിങ് സ്റ്റുഡിയോ – ഹാഷിം തൈശ്ശേരിൽ , ഗോൾഡൻ വോയിസ് ആറാട്ടുപുഴ
ക്യാമറ – ബിനു തങ്കപ്പൻ
വീഡിയോ എഡിറ്റിംഗ് & ഗ്രാഫിക്സ് – ഷാരോൺ മാക്സ് ഓച്ചിറ
സോഷ്യൽ മീഡിയ മാനേജർ- അഖിൽ കുമാർ ഓച്ചിറ


Like it? Share with your friends!

229
24 Web Desk

0 Comments

Your email address will not be published. Required fields are marked *