147

ലോണുകൾക്കുള്ള RBI മൊറട്ടോറിയം നമ്മൾ അറിയേണ്ട കാര്യങ്ങൾ :
1. ഏതെല്ലാം ലോണുകൾക്കാണ് RBI മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്?

RBI -മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത് പ്രധാനമായും TERM ലോണുകൾക്കാണ് , അതായത് ഹോം ലോൺ,പേഴ്സണൽ ലോൺ,വിദ്യാഭ്യാസ വായ്പ,വാഹന ലോണുകൾ എന്നീവയുൾപ്പെടെ കൺസ്യൂമേർ ഡ്യൂറബിൾ വായ്പകളുടെ ഇനത്തിൽ വരുന്ന ഫ്രിഡ്ജ് ,ടീവി ,മൊബൈൽ വായ്പകൾക്കും മോറട്ടോറിയം ബാധകമാണ്.

2. ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്കു മോറട്ടോറിയം ബാധകമാണോ ?

ക്രെഡിറ്റ് കാർഡുകൾ TERM ലോണുകൾ അല്ലാത്തത് കൊണ്ട് അവയ്ക്ക് മോറട്ടോറിയം ഇല്ല.

3. മോറട്ടോറിയം മൊതലിനും പലിശക്കും ബാധകമാണോ ?

അതെ ഈ മോറട്ടോറിയം നിങ്ങളുടെ വായ്പ തുകയിലെ മൊതലിനും പലിശക്കും ബാധകമാണ്.

4. മോറട്ടോറിയം എന്നാൽ 3 മാസത്തെ ലോൺ EMI എഴുതി തള്ളുക എന്നാണോ ?

അല്ല , ലോൺ തുക എഴുതി തള്ളുകയല്ല മറിച്ചു നിങ്ങളുടെ ലോൺ കാലാവധി 3 മാസം കൂട്ടി നൽകുകയാണ് അതായത് ഈ മൂന്ന് മാസം നിങ്ങൾ EMI ആടക്കേണ്ടി വരില്ല ,മറിച്ചു നിങ്ങളുടെ ലോൺ 2020 DEC ആണ് EMI തീരുമായിരുന്നതു എന്ന് വിചാരിക്കുക ഇനി അത് മാർച്ച് 2021 ആണ് അവസാനിക്കുക .ഇപ്പോൾ തരുന്ന ഈ മൂന്ന് മാസം കൂട്ടി നൽകുന്ന പ്രക്രിയയാണ് അത്.

5. ഏതൊക്കെ ബാങ്കുകൾക്കാണ് ഈ മോറട്ടോറിയം ബാധകമാവുന്നതു ?

എല്ലാ കൊമേർഷ്യൽ ബാങ്കുകൾക്കും ,കോപ്പറേറ്റീവ് ബാങ്കുകൾക്കും ,ചെറിയ ബാങ്കുകൾക്കും, പ്രാദേശിക ബാങ്കുകൾക്കും,നോൺ ഫിനാൻസ് ബാങ്കിങ് മേഖലയിലെ ഹൗസിങ് ഫിനാൻസ് കമ്പനികൾക്കും വരെ മോറട്ടോറിയം ബാധകമാണ്.

6. ഈ മോറട്ടോറിയം കാലയളവിൽ ഞാൻ EMI അടച്ചില്ലെങ്കിൽ അത് എന്റെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?

ഇല്ല .

7. എങ്ങനെയാണ് എന്റെ EMI സസ്‌പെൻഡ് ആയി എന്ന് എനിക്ക് അറിയുവാൻ കഴിയുക ?

RBI നിർദ്ദേശങ്ങൾ മുഴുവനായി വന്നാൽ മാത്രമേ അതിൽ ഒരു വ്യക്തത വരുകയുള്ളു.

8. ബാങ്കുകൾ എങ്ങനെയാണ് മോറട്ടോറിയം നടപ്പിലാക്കാൻ പോകുന്നത് ?

ബാങ്കുകൾ അവരുടെ ബോർഡ് മീറ്റിംഗുകൾ കൂടേണ്ടതുണ്ട്,ഈ മൊറട്ടോറിയം ബോർഡുകൾ അംഗീകരിച്ചതിനു ശേഷം അവർ അവരുടെ കസ്റ്റമേഴ്സിനെ അറിയിക്കാനാണ് സാധ്യത.
#RBImoratoriumonloans
#warincorona


Like it? Share with your friends!

147
24 Web Desk

0 Comments

Your email address will not be published. Required fields are marked *