169


ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘അമിയ’ എന്ന മ്യൂസിക്കൽ ഹൊറർ സിനിമക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് കരസ്ഥമാക്കി. ലോകത്ത് ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി 36 ഗായകർ ചേർന്ന് ഗാനം ആലപിക്കുന്നത്.ഡബ്ല്യു.എം.ഡി മൂവീസും സൗണ്ട് വേവ്സ് പ്രൊഡക്ഷൻസും റഹീബ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ ശ്രദ്ധയില്ലായ്മകൊണ്ട്, തൻ്റെ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോയ അമിയ എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച ‘അമിയ’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി എന്നീ 10 ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സിംഹള, നേപ്പാളി, ജർമൻ, ജാപ്പനീസ്, ചൈനീസ്, ഇറ്റാലിയൻ, റഷ്യൻ, കൊറിയൻ, തായ്, സ്പാനിഷ്, ഗ്രീക്ക് എന്നീ 14 വിദേശഭാഷകളിലുമായി 74 പാട്ടുകൾ ഒരുക്കിയിരിക്കുന്നു. ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് സിനിമ സംഗീത മേഖല സാക്ഷ്യം വഹിക്കുന്നത്. സന്തോഷ് അഞ്ചൽ, കെ.ജി രതീഷ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മുരളി കൃഷ്ണ, വിഷ്ണു.വി.ദിവാകരൻ എന്നിവർ ചേർഡാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രസംയോജനം: ഗ്രെയ്സൻ എ.സി.എ, അനന്തു ബിനു, ഇർഷാദ്, പ്രാെജക്റ്റ് ഡിസൈനർ: അസിം കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ: ശ്രീകുമാർ കാവിൽ, കലാസംവിധാനം: രാഖിൽ, പ്രൊഡക്ഷൻ കൺഡ്രോളർ: ശ്യാം സരസ്, ശബ്ദമിശ്രണം: രമേഷ് ഒറ്റപ്പാലം, പാശ്ചാത്തല സംഗീതം: അനിറ്റ് പി ജോയ്, കളറിസ്റ്റ്: സി.ആർ ശ്രീജിത്ത്, മേക്കപ്പ്: നിജിൽ, ഡിസൈൻസ്: ജെ.കെ ഡിസൈൻസ്, ജീവൻ ബോസ്, വി.എഫ്.എക്സ്: ശ്യാം പ്രതാഭ്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Like it? Share with your friends!

169
Editor

0 Comments

Your email address will not be published. Required fields are marked *