444
അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന് രചന നിർവഹിക്കുന്നത് എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടൈനർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്. ത്രീ ഡോട്ട്സ്, ഒന്നും മിണ്ടാതെ, സ്വർഗ്ഗത്തേക്കാൾ സുന്ദരം, വാദ്യാർ തുടങ്ങിയവയാണ് രാജേഷ് രാഘവൻ രചിച്ച ചിത്രങ്ങൾ. ജീവിതഗന്ധിയായ കാമ്പുള്ള കഥകൾ സിനിമയാക്കിയ കഥാ കാരനാണ് രാജേഷ് രാഘവൻ. പെറ്റമ്മയാൽ ബാല്യത്തിൽ ഉപേക്ഷിക്കപ്പെട്ട അരവിന്ദൻ എന്ന യുവാവിന്റെ തേങ്ങൽ, അമ്മയെ അന്വേഷിച്ചുള്ള യാത്രകൾ ഇവയൊക്കെ മനസ്സിൽ ഒരു വിങ്ങലായി അഭ്രപാളികളിൽ നമ്മൾ കണ്ടതാണ്. പ്രേക്ഷകമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്തിന്റെ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ വിജയവും ചലച്ചിത്രപ്രവർത്തകർ ആസ്വദിച്ചതാണ്.ജീവസുറ്റ കഥാപാത്രങ്ങൾ തേടിയുള്ള അന്വേഷണത്തിൽ ജീവിതത്തിന്റെ കൈപ്പും മധുരവും നിറഞ്ഞ കാഴ്ചകൾ മനോഹരമായി തൂലികവൽക്കരണം ചെയ്ത രചയിതാവ് . ഹ്യൂമറിനും സെന്റിമെൻസിനും പ്രാധാന്യം നൽകി കൊണ്ട് രചന നിർവഹിച്ച തന്റെ പുതിയ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കും എന്ന ശുഭപ്രതീക്ഷയിലാണ്.. പി ആർ ഒ എം കെ ഷെജിൻ

Like it? Share with your friends!

444
Editor

0 Comments

Your email address will not be published. Required fields are marked *