156

കപ്പ് എന്ന ചിത്രത്തിലെ
ആദ്യ ഗാനം ഫഹദ് ഫാസിൽ പുറത്തിറക്കി.

…………………………………………..
അനന്യ ഫിലിംകപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി.എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ‘ കപ്പ് ‘ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം വിഷു ദിനത്തിൽ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസി ലൂടെ പുറത്തിറങ്ങി.
നവാഗതനായ സഞ്ജു വി. സാമുവലാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്
വെള്ളത്തുവൽമേഘം മേഞ്ഞേ മേലെ.
വെള്ളത്തൂവൽ നാവുണർന്നേ താഴെ
മനുമഞ്ജിത്ത് രചിച്ച് ഷാൻ ന്ന് മാൻ ഈണമിട്ട് അശ്വിൻരാജും, സച്ചിൻ വിജയ് എന്നിവർ പാടിയ മാജിക്കൽ സോംഗ് ആണ് ഇത്.
സ്പോർട്ട് സ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്.
ഇടുക്കിയിലെ കുടിയേറ്റ മേഖലയായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ ബാഡ്മിൻ്റൺ പ്രേമിയായ നിധിൻ എന്ന പതിനാറുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
ബാഡ്മിൻ്റെണിൽ ഇൻഡ്യക്കു വേണ്ടി ഒളിമ്പിക്സിൽ കളിക്കാനായിസ്വപ്നം കണ്ടു നടക്കുന്ന നിധിൻ്റെ അതിനുള്ള ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്.
അതാകട്ടെ അത്യന്തം ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ‘
തികഞ്ഞ ഫീൽ ഗുഡ് സിനിമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
യുവനിരയിലെ ശ്രദ്ധേയനായ മാത്യു തോമസ്സാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നിധിനെ അവതരിപ്പിക്കുന്നത്.
ബേസിൽ ജോസഫ് റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
നമിതാ പ്രമോദ്യം യുവ നടൻ കാർത്തിക് വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങളായിട്ടുണ്ട് ‘
പുതുമുഖം റിയാഷിബുവും അനഘ സുരേന്ദ്രനുമാണനായിക മാർ ‘
ഇവർക്കു പുറമേ ഗുരു സോമസുന്ദരം.ഇന്ദ്രൻസ്, ജൂഡ് ആൻ്റണി ജോസഫ്, ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആൻ്റണി, മൃണാളിനി സൂസൻ ജോർജ്, മൃദുൽപാച്ചു,.രഞ്ജിത്ത് രാജൻ,, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ, അനുന്ദ്രിതാ മനു, ഐ.വി.ജുനൈസ്, അൽത്താഫ് മനാഫ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സംഗീതത്തിന് ഏറെ പ്രാധസ്യമുള്ള ഈ ചിത്രത്തിൽ മൊത്തം അഞ്ചു ഗാനങ്ങളാണുള്ളത്.
ഷാൻ റഹ്മാനാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പശ്ചാത്തല സംഗീതം – ജിഷ്ണു തിലക് .
നാലു ഗാനങ്ങൾ മനു മഞ്ജിത്തും, ഒരു ഗാനം ആർ.സി.യും രചിച്ചിരിക്കുന്നു.
അഖിലേഷ് ലതാ രാജും, ഡെൻസൺ ഡ്യൂറോ മുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – നിഖിൽ. എസ്. പ്രവീൺ
എഡിറ്റർ – റെക്സൺ ജോസഫ്.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ,
മേക്കപ്പ് – ജിതേഷ് പൊയ്യ ,
കോസ്റ്റ്യം -ഡിസൈൻ – നിസ്സാർ റഹ്‌ മത്ത്.
ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു – രഞ്ജിത്ത് മോഹൻ-
പ്രൊജക്റ്റ് ഡിസൈനർ – മനോജ് കുമാർ.
പ്രൊഡക്ഷൻ മാനേജ്വർ – വിനു കൃഷ്ണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പൗലോസ് കുറുമുറ്റം
പ്രൊഡക്ഷൻ കൺട്രോളർ
നന്ദു പൊതുവാൾ-
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.
വാഴുർ ജോസ്.
ഫോട്ടോ – സിബി ചീരൻ
വാഴൂർ ജോസ്.


Like it? Share with your friends!

156
Editor

0 Comments

Your email address will not be published. Required fields are marked *