213


…………………………………..

ഒരുപാടു സവിശേഷതകളുമായി എത്തിയ ചിത്രമായിരുന്നു ഒരു ബിരിയാണി കിസ്സ, കിരൺനാരായണനാണ് ഈ ചിത്രംസംവിധാനം ചെയ്തത്. ഒരു നാടിൻ്റെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത് ബിരിയാണി കിസ്സക്കു ശേഷം..കിരൺ നാരായണൻ തൻ്റെ പുതിയചിത്രം ആരംഭിക്കുന്നു.
താരകാര പ്രൊഡക്ഷൻസ് നിർമ്മിക്കുന്നതാണ്
ഈചിത്രം ‘ ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്നതാണ് ഈ ചിത്രം.
സുപ്പർ മാൻ്റെ കഥകൾ വായിച്ചും കേട്ടറിഞ്ഞും അവരെ നെഞ്ചിലേറ്റിയ നാലു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സൂപ്പർ മാനെ നായകനാക്കി സിനിമ ചെയ്യുകയെന്നതായിരുന്നു ഇവരുടെ ഏറ്റവും വലിയ മോഹം. അതിനായി അവർ സഹായം തേടുന്നത്.നാട്ടിൽത്ത ഒരു സിനിമാ സംവിധായകനുള്ള മോഹവുമായി നടക്കുകയുംഷോർട്ട് ഫിലിമുകളും മറ്റും ചെയ്ത്, പോരുകയും ചെയ്യുന്നയുവാവിൻ്റെ അടുത്താണ്.
ഒരു സിനിമ ചെയ്യുകയെന്ന വലിയ മോഹവുമായി കഴിയുന്ന ഈ ചെറുപ്പക്കാരൻ കുട്ടി കളുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിത്തിരിക്കുന്നു
ഈ ഉദ്യമം നിറവേറ്റാൻ യുവാവും കുട്ടികളും നടത്തുന്ന ശ്രമങ്ങളാണ്
തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ
അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് സംവിധായകനെ അവതരിപ്പിക്കുന്നത്.
മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ ശീ പദ്, ധ്യാൻ നിരഞ്ജൻ, വിസാദ് കൃഷ്ണൻ, അറിഷ് എന്നിവരാണ് കുട്ടികളെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്.വിജിലേഷ്, ബിനു തൃക്കാക്കര അഞ്ജലി നായർ, എന്നിവരും പ്രധാന താരങ്ങളാണ്.
സംവിധായകൻ്റെതു തന്നെയാണ് തിരക്കഥയും ‘
കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം. ഫൈസൽ അലി.
എഡിറ്റിംഗ് – – .അയൂബ് ഖാൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു രവീന്ദ്രൻ.
അസ്സോസിയേറ്റ് ഡയറക്ടർ -സഞ്ജയ് കൃഷ്ണൻ ‘
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ചന്ദ്രമോഹൻ
എസ്. ആർ.
ഏപ്രിൽ ഇരുപത്തിയൊന്നു മുതൽ കോഴിക്കോട്ട് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.


Like it? Share with your friends!

213
Editor

0 Comments

Your email address will not be published. Required fields are marked *