261

നാട്ടുകാരെ പൊതുവെ നമ്മൾ സിസി ടിവി ക്യാമെറകൾ എന്ന് പറയാറുണ്ട്. പക്ഷെ അവരുടെ കണ്ണുകൾ വെട്ടിച്ചാണ് നമ്മുടെ നാട്ടിൽ ഇന്ന് പലതും നടക്കുന്നത്. വളർന്നു വരുന്ന ഓരോ ക്രമക്കേടുകളും തടയാൻ എല്ലാവരും പറയുന്നത് പോലെ ഒരു സിസി ടി വി അത്യാവശ്യമാണ്. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ നിമിഷങ്ങൾക്കകം കാണാണ്ടാവുന്നത് ഇന്ന് പതിവാണ്.

എന്ത് കൊണ്ട് നമ്മുടെ നാട്ടിൽ മാത്രം ഇത്തരത്തിൽ സംഭവിക്കുന്നു? ആരെ നമ്മൾ കുറ്റം പറയും? ഒന്നിനും ഇത്രയും കാലം ആയിട്ടും ഒരു മറുപടിയില്ല. ആൺ – പെൺ വ്യത്യാസമില്ലാതെയാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ലോകത്തിൽ തന്നെ കുട്ടികൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്ന് തീർച്ചയായും ഇന്ത്യയാകും. ഇതിൽ ഭരണകൂടത്തിന്റെ ശ്രദ്ധ കുറവ്, അല്ലേൽ വീട്ടുകാരുടെ ശ്രദ്ധ കുറവ് എന്നാണ് പലപ്പോഴും നമ്മൾ പറയുന്നത്.

ഇതിനെല്ലാം ഉദാഹരണമാണ് ഇന്നലെ കാണാതായി ഇന്ന് ഇത്തിരക്കരയാറ്റിൽനിന്നും ലഭിച്ച ദേവനന്ദ എന്ന 7 വയസുകാരി. ദിനം പ്രതി ഇത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു മാറ്റവും ഇല്ലാതെ. രണ്ടു ദിവസം കഴിയുമ്പോൾ മലയാളികൾ അതെല്ലാം മറക്കുന്നു. എന്നിരുന്നാലും ആ കുടുംബം അത് മറക്കാതെ ഇനിയൊരിക്കലും മറ്റൊരു കുട്ടിക്ക് ഇതാവർത്തിക്കരുത് എന്ന പ്രാർത്ഥനയിലാണ്.

ഇതിനായി ചെയ്യേണ്ടത് ഈ സമയത്ത് എങ്കിലും നമ്മൾ ഒരുമിച്ച് നിൽക്കുക. നിസ്സാരകാര്യങ്ങൾക്ക് പോലും കോടികൾ മുടക്കുമ്പോൾ ഇത്തരത്തിൽ കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഓരോ ജില്ലയുടെയും, പഞ്ചായത്ത് , മുനിസിപ്പാലിറ്റി മുക്കിലും, മൂലകളിലും സി സി ടിവികൾ സ്ഥാപിക്കുക.

വിദേശ രാജ്യങ്ങളിലെന്ന പോലെ നമ്മൾ ഇവിടെയും ഇത്തരത്തിൽ ചെയ്യുന്നത് പോലീസുകാർക്ക് കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കാൻ സാധിക്കും. 24 മണിക്കൂർ പോലീസ് നിരീക്ഷണത്തിലാവുന്ന സംവിധാനവും വേണം. നായകളെ കൊണ്ട് മണപ്പിച്ച് കുട്ടികളെ കണ്ടെത്തുന്നതിനേക്കാൾ വളരെ വേഗത്തിൽ കണ്ടെത്തുന്നതിനു സഹായിക്കും.Like it? Share with your friends!

261
B4 Admin

0 Comments

Your email address will not be published. Required fields are marked *