Featured Film News

അം അഃ തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെടൈറ്റിൽ പ്രകാശനം ചെയ്തു .

അം അഃ

തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ
ടൈറ്റിൽ പ്രകാശനം ചെയ്തു .
……………………………………….
തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ‘ പ്രകാശനം ചെയ്തിരിക്കുന്നു.
അം അഃ എന്നാണ് ടൈറ്റിൽ . പേരു നൽകുന്ന
കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗത്യകം നിറഞ്ഞതാണെന്നു
വിശ്വസിക്കാം.
ഈ കൗതുകം പ്രേക്ഷകർ ഏറെ സ്വീകരിച്ചിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.

കാപ്പി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം
തോമസ് സെബാസ്റ്റ്യൻ്റെ നാലാമതു ചിത്രമാണിത്.
മമ്മൂട്ടി നായകനായ മായാ ബസാർ , കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ്റെ ചിത്രമാണിത്.
തികഞ്ഞ ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്
തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി,, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ – കവി പ്രസാദ് ഗോപിനാഥ്
‘സംഗീതം – ഗോപി സുന്ദർ
ഛായാഗ്രഹണം – അനീഷ് ലാൽ.
എഡിറ്റിംഗ് – ബിജിത് ബാല
കലാ സംവിധാനം –
പ്രശാന്ത് മാധവ്
മേക്കപ്പ് – രഞ്ജിത്ത് അമ്പാടി
കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ
സ്റ്റിൽസ്- സിനറ്റ് സേവ്യർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ ഷാമിലിൻ ജേക്കബ്ബ്.
നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി
തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ