‘ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ; ‘ടിക്കറ്റ് ഒരു ടോക്കൺ’ സാമൂഹിക സന്ദേശവുമായി ടീസർ പുറത്തിറങ്ങി
“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി. ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു. മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല,മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്—ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രംഹൃദയസ്പർശിയായി പകർത്തുന്നത്. യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, […]




