298

നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്

ഏപ്രിൽ 27, 2022 – ജയസൂര്യയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോൺ ലൂഥർ മെയ് 27 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോൺ ലൂഥറിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
അലോൻസ ഫിലിംസിന് കീഴിൽ തോമസ് പി മാത്യുവും സഹനിർമ്മാതാവ് ക്രിസ്റ്റീന തോമസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ, ജോൺ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതായിരുന്നു. അറുപത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമായി മാറിയ ട്രെയിലറിന് സിനിമ ആസ്വാദകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ജയസൂര്യയ്‌ക്കൊപ്പം ദീപക് പറമ്പോൽ, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജൻ, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് അങ്ങനെ ഒരു കൂട്ടം താരനിരയും ചിത്രത്തിലുണ്ട്.

റോബി വർഗീസ് രാജ് ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നിൽ ഷാൻ റഹ്മാനാണ്.
പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോനും, സൗണ്ട് ഡിസൈനിംഗ് വിക്കിയും, കിഷനും ചേർന്നാണ്. എം ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും അജയ് മാങ്ങാട് കലാസംവിധാനവും നിർവ്വഹിക്കുന്നു. സരിത ജയസൂര്യയാണ് ജയസൂര്യയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ വസ്ത്രാലങ്കാരം സമീറ സനീഷാണ്.
മേക്കപ്പ് ലിബിൻ മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ ഫിനിക്സ് പ്രഭുവുമാണ്.

എ എസ് ദിനേശ്, പ്രതീഷ്‌ ശേഖർ എന്നിവരാണ് പിആർഒ, നവീൻ മുരളി സ്റ്റിൽ ഫോട്ടോഗ്രഫി നിർവഹിക്കുമ്പോൾ, പബ്ലിസിറ്റി ഡിസൈനുകൾ ആനന്ദ് രാജേന്ദ്രന്റേതാണ്. ചിത്രം മെയ് 27ന് തീയേറ്ററുകളിലെത്തും.


Like it? Share with your friends!

298
Editor

0 Comments

Your email address will not be published. Required fields are marked *