ജയസൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രം ജോൺ ലൂതറിന്റെ ട്രെയിലറിന് താരനിബിഢമായ ലോഞ്ച്
നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്
മാർച്ച് 20, 2022 – ജയസൂര്യ നായകനാകുന്ന ജോൺ ലൂഥറിന്റെ ഉധ്വേകജനകമായ ട്രെയിലർ സിനിമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് പുറത്തിറക്കി. വിജയ് സേതുപതി, മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, പാർവതി, നവ്യാ നായർ, മീരാ ജാസ്മിൻ, ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് ട്രൈലെർ പുറത്തിറക്കിയത്.
ജോൺ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതാണ് ട്രെയ്ലർ. സിനിമാ ആസ്വാദകർക്കിടയിൽ വലിയ സ്വീകാര്യതയും പ്രശംസയും ലഭിക്കുന്ന ട്രൈലെർ സമൂഹ മാധ്യമത്തിലും, പ്രേക്ഷകർക്കിടയിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
നവാഗതനായ അഭിജിത്ത് ജോസഫാണ് ജോൺ ലൂഥറിന്റെ രചനയും സംവിധാനവും.
അലോൻസ ഫിലിംസിന് കീഴിൽ തോമസ് പി മാത്യുവും സഹനിർമ്മാതാവ് ക്രിസ്റ്റീന തോമസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.
ജയസൂര്യയ്‌ക്കൊപ്പം
ദീപക് പറമ്പോൽ, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജൻ, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് അങ്ങനെ ഒരു കൂട്ടം താരനിരയും ചിത്രത്തിലുണ്ട്.
റോബി വർഗീസ് രാജ് ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നിൽ ഷാൻ റഹ്മാനാണ്.
പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോനും, സൗണ്ട് ഡിസൈനിംഗ് വിക്കിയും, കിഷനും ചേർന്നാണ്. എം ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും അജയ് മാങ്ങാട് കലാസംവിധാനവും നിർവ്വഹിക്കുന്നു. സരിത ജയസൂര്യയാണ് ജയസൂര്യയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ വസ്ത്രാലങ്കാരം സമീറ സനീഷാണ്.
മേക്കപ്പ് ലിബിൻ മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ ഫിനിക്സ് പ്രഭുവുമാണ്.

എ എസ് ദിനേശ്, പ്രതീഷ് ശേഖർ എന്നിവരാണ് പിആർഒ, നവീൻ മുരളി സ്റ്റിൽ ഫോട്ടോഗ്രഫി നിർവഹിക്കുമ്പോൾ, പബ്ലിസിറ്റി ഡിസൈനുകൾ ആനന്ദ് രാജേന്ദ്രന്റേതാണ്. സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
0 Comments