181

“ഞാൻ റെഡിയായ് വരവായ് ” ലിയോയിലെ തരംഗമായ ആഘോഷ ഗാനം ഇനി മലയാളത്തിലും

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ഞാൻ റെഡി താ ഗാനം മലയാളത്തിലും റിലീസായി. ഞാൻ റെഡിയായ് വരവായി എന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ വരികൾ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ നാ റെഡി താ ഗാനത്തിന് തമിഴ് വേർഷന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങൾ ആണ് ഇന്ന് റിലീസായത്. ലിയോ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഒക്ടോബർ 19ന് റിലീസാകും.

സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.കേരളത്തിൽ വിപുലമായ പ്രൊമോഷൻ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
https://youtu.be/wBFxH5J-gQg?si=5SEjHmoJ9PodtAyO


Like it? Share with your friends!

181
Editor

0 Comments

Your email address will not be published. Required fields are marked *