157

ലിയോയിലെ അനിരുദ്ധ് ഒരുക്കിയ മനോഹര ഗാനം “അൻപേനും”റിലീസായി

ആക്ഷൻ ത്രില്ലെർ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയിൽ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പാർഥ്വിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന “അന്പേനും” ലിറിക്കൽ വീഡിയോ റിലീസായി. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും ഗാനരംഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ലിയോയിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ഒക്ടോബർ 19നാണ് ലോകവ്യാപകമായി ലിയോ തിയേറ്ററുകളിലേക്കെത്തുന്നത്‌.

ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെൻസറിംഗ് കഴിഞ്ഞ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

https://youtu.be/kcTV3G-Wi34?si=v9sDxx85yqc6Z_gB


Like it? Share with your friends!

157
Editor

0 Comments

Your email address will not be published. Required fields are marked *