587

1949 ലെ ഇന്ത്യൻ ഭരണഘടനയുടെ Articl – 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി ” നീതി ” എന്ന ചലചിത്രം ജൂലൈയിൽ തിയ്യേറ്ററുകളിലേക്ക്‌ വരുന്നു.

ഡോ. ജെസ്സി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ 3 കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി സിനിമ.

ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ സിനിമ നിർമ്മിക്കുന്നു. വിനീത് സഹ നിർമ്മാതാവായി സിനിമയിൽ പ്രവർത്തിക്കുന്നു.

 ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട 3 വിഭാഗക്കാരുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തിൽ സിനിമയാണ് “നീതി”. 

1, രാമൻകുട്ടി എന്ന കാർ ഡ്രൈവർ കുടുംബപ്രാരാപ്തങ്ങൾ ഉള്ള ആളാണ് കൂടാതെ ഒരു പ്രമുഖ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുമാണ്. അദ്ദേഹം ഒരു Long ഓട്ടം പോകുകയും ആ യാത്രയിൽ വഴി തെറ്റി കാട്ടിൽ ഭൂസമരം നടക്കുന്ന സമരഭൂമിയിൽ അകപ്പെടുകയും, പിന്നീട് യാത്രയിൽ അയാൾക്ക് വഴി കാട്ടിയായി കയറുന്ന ചെറുപ്പക്കാരനും അവർക്കിടയിലെ സംഭാഷണങ്ങളും തുടങ്ങി Political, mistery, Horror ത്രില്ലർ ആണ് മുഖമറിയാത്തവൻ എന്ന സിനിമ. ഈ സിനിമയിൽ നായകന് മുഖമില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

2. LGBTIAQ വ്യക്തികളുടെ വിവാഹം, ഒന്നിച്ചു ജീവിക്കാനുള്ള അവകാശം, പങ്കാളിയുടെ കൂടെയുള്ള സ്വത്തവകാശം, തൊഴിലവകാശം, സംരക്ഷണാവകാശം തുടങ്ങി ഇപ്പോൾ സുപ്രീം കോടതിയിൽ വാദം നടക്കുന്ന സ്വവർഗ്ഗ അനുരാഗികളുടെ അവകാശത്തെ പരാമർശ്ശിക്കുന്ന സിനിമയാണ് എന്നിലെ നീ … ഒരു Accident നെ തുടർന്ന് കാലുകൾ തളർന്ന് കിടപ്പിലാകുന്ന ശ്യാം എന്ന ചെറുപ്പക്കാരന്റെ ഒറ്റപ്പെടലും അവന്റെ ജീവിതത്തിലേക്ക് ജോലി തേടി കടന്നുവരുന്ന സുധിഎന്ന പയ്യനും , അവർക്കിടയിൽ കടന്നുവരുന്ന അർജുൻ എന്ന അനുജനും, മകന്റെ പ്രണയത്തിന് സപ്പോർട്ടിവായി നിൽക്കുന്ന അമ്മ സുനന്ദ, സഹോദരി നിഷ, ശ്യാം – സുധി പ്രണയവും , അവർക്കിടയിലെ പ്രശ്നങ്ങളും , കുടുംബങ്ങളുടെ ഇടപെടലുകളും തുടങ്ങി കുടുംബ പാശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഫീൽ ഗുഡ്‌ സിനിമയാണ് എന്നിലെ നീ.

3. LGBTIAQ വിലെ Transgender സമൂഹത്തിന്റെ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വിവാഹം, കുടുംബ ബന്ധങ്ങൾ, തൊഴിൽ മേഘയിലെ പ്രശ്നങ്ങൾ, എന്നിവയെ ആസ്പദമാക്കിയുള്ള സിനിമയാണ് കിച്ചൂട്ടന്റെ അമ്മ. 
ഒരിക്കലും പ്രസവിക്കാൻ കഴിയാത്ത അമ്മയാകാനുള്ള മോഹവുമായി നടക്കുന്ന ട്രാൻസ്ജെന്റർ ആയ സിനിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരിക്കൽ പോലും പ്രസവിച്ച അമ്മയെ കണ്ടിട്ടില്ലാത്ത അമ്മയെ തേടി നടക്കുന്ന കിച്ചുട്ടൻ എന്ന 10 വയസ്സുകാരൻ കുഞ്ഞും തമ്മിലുടെ ബന്ധത്തിന്റെ കഥയാണ് കിച്ചുട്ടന്റെ അമ്മ എന്ന സിനിമയിൽ പറയുന്നത്. മലയാളത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ Transgender കൾ അഭിനയിച്ച പടം. കാസർഗോഡ്കാരി കുമാരി ചാരുലത എന്ന മലയാളത്തിലെ ആദ്യത്തെ ട്രാൻസ് ജെന്റർ ഗായികയെ അവതരിപ്പിക്കുന്നു ഈ സിനിമയിൽ. കേരളത്തിലെ ട്രാൻസ് കമ്യൂണിറ്റി ഇതിലെ ജൽസ ഗാനം അവരുടെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചിട്ടുണ്ട്. പാലക്കാട്ടുകാരി കുമാരി രമ്യ എന്ന ട്രാൻസ് വുമൺ, കണ്ണൂർ സ്വദേശി ട്രാൻസ്മെൻ ആയ ബിനോയ് യും ഈ സിനിമയിൽ മുഖ്യ വേഷം ചെയ്തിരിക്കുന്നു.

ഒട്ടേറെ പുതുമകൾ അവകാശപ്പെടുന്ന സിനിമ പ്രമേയം കൊണ്ടും, വൈവിധ്യം കൊണ്ടും മലയാള സിനിമ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അണിയറയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മലയാളത്തിലെ ആദ്യ ട്രാൻസ്ജെന്റർ ഗായിക Miss ചാരുലത ഈ സിനിമയിൽ പാടുന്നുണ്ട്. മലയാളം സിനിമയിൽ ആദ്യമായി മലയാളിയായ ട്രാൻസ്ജെന്റർ നായിക miss രമ്യാ രമേഷ് അഭിനയിക്കുന്നു. കൂടാതെ കേരളാ ട്രാൻസ് ജെന്റർ സംഘങ്ങളുടെ സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടി നമിത ഈ സിനിമയിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു. പാലക്കാട് ട്രാൻസ് ജെന്റർ പരിവാർ ജില്ലാ പ്രസിഡന്റ് വർഷാ നന്ദിനിയും 30ൽ പരം ട്രാൻസ് വ്യക്തികളും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.

PRO അയമനം സാജൻ നിർവ്വഹിച്ചിരിക്കുന്നു. Promo work കൾ Butterfly media – Cochin കൈകാര്യം ചെയ്യുന്നു.

5 ഗാനങ്ങൾ ആണ് ഈ സിനിമയിലുള്ളത്. ചെറുപ്പക്കാരായ മുരളി എസ് കുമാർ, അഖിലേഷ് എന്നിവർ രചന നിർവ്വഹിച്ച ഈ സിനിമയിൽ പാലക്കാട്ടുകാരായ കൃഷ്ണ പ്രസാദ്, വിഷ്ണു ഭാസ് എന്നിവർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 

കൃഷ്ണ പ്രസാദ്, വിഷ്ണുദാസ്, ചാരുലത, അഭിരാമി, വർഷാനന്ദിനി, അഖിലേഷ്, മോഹൻ കുമാർ, വിശാലാക്ഷി തുടങ്ങിയവർ പാടിയിരിക്കുന്നു.

“അപ്പോത്തിക്കിരി ” Fame ഷെയ്ക്ക് ഇലാഹി പാശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നു.

ചിത്രീകരണം, പാലക്കാട് – കുത്തനൂർ, തൃശൂർ, നെന്മാറ, മംഗലംഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള് , തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ , കവ, കീഴാറ്റൂർ എന്നിവിടങ്ങളിലായി നടന്നു.

ഡി.ഒ.പി – ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എഡിറ്റിംഗ് – ഷമീർ, 
ഗാനങ്ങൾ – മുരളി എസ് കുമാർ , അഖിലേഷ്, 
സംഗീതം : കൃഷ്ണപ്രസാദ്, വിഷ്ണു ദാസ്, 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനു പ്രകാശ്, 
പ്രൊഡക്ഷൻ കോഡിനേറ്റർ : വിവേക്, വേലായുധൻ, 
ചീഫ് അസോസിയേറ്റ് – അജിത്ത് സി സി, അസോസിയേറ്റ് ഡയറക്ടർ : വിനീഷ് നെന്മാറ, 
അസിസ്റ്റന്റ് ഡയറക്ടർ – നിരജ്ഞൻ
ആർട്ട് – റൗഫ് തിരൂർ, പ്രവീൺ കുമ്മാട്ടി, 
ആർട്ട് സഹായികൾ : ഉദയൻ , സക്കറിയ, റാഷിദ്, 
മേക്കപ്പ് – എയർപോർട്ട് ബാബു. ഷിബു തിരൂർ .
കോസ്റ്റ്യൂം ഡിസൈൻ – ഉണ്ണിമായ , 
കോറിയോഗ്രാഫർ – അമേഷ് കാലിക്കറ്റ്, രമ്യ പാലക്കാട് , വിഎഫക്സ് – വൈറസ് സ്റ്റുഡിയോ, 
സൗണ്ട് എൻജിനിയർ – ഷോബിത്ത് – ശ്രീരാഗം
കളറിസ്റ്റ് – ദീപക്ക് – ലീലാ മീഡിയ, സൗണ്ട് Fx – ബെർലിൻ ലാൽ മീഡിയ, 
സ്റ്റിൽ – ശിവാ സോനു , അനന്ദു , ഡ്രോൺ : മകു കോവൈ , സ്‌പ്പോട്ട് എഡിറ്റർ – ഹമീദ് വയനാട്, 
അസോസിയേറ്റ് ക്യാമറ : അനീഷ് സൂര്യ , ദേവൻ മോഹനൻ
അസിസ്റ്റന്റ് .ക്യാമറാ  : നൗഷാദ് മഞ്ചേരി, പ്രദീപ് തിരൂർ, ലൈറ്റ്സ്: സന്തോഷ് തിരുർ , പോസ്റ്റർ : ഷനീൽ ഷാ,
ഗതാഗതം : അജിത്ത്, മിഥുൻ, സുധീർ
പ്രൊഡക്ഷൻ സാഹയികൾ : കൃഷ്ണ , ജ്യോതി, പത്മാവതി,രാജു,രജീഷ്, വിജി തുടങ്ങിയർ.

സ്റ്റുഡിയോ: ശിവദം പാലക്കാട്, ശ്രീരാഗം തൃശൂർ, ലിലാ മീഡിയ, 

ഔട്ട് ഡോർ യൂണിറ്റ് :

ബിനോജ് കുളത്തൂർ, കുഞ്ഞി കണ്ണൻ ചെറുവത്തൂർ, ലതാ മോഹൻ,ശ്രീ കുട്ടി നമിത, വിജീഷ്പ്രഭു, വർഷാ നന്ദിനി, മാസ്റ്റർ ഷഹൽ, ആശ പാലക്കാട്, രജനി രാജേന്ദ്രൻ , ബിനോയ് , രമ്യാ രമേഷ്, മാസ്റ്റർ ശ്രാവൺ , വിജീഷ്, നന്ദന, അശ്വിൻ, വൈഷണവ് , അനുരുദ്ധ്, അഖിലേഷ്, അനീഷ് ശ്രീധർ, കവിത, താര രാജു , അക്ഷയ, ബേബി കൽപ്പാത്തി, ഷീന പെരുമാട്ടി,സുചിത്ര ,ഉണ്ണിമായ,റീന ശാന്തൻ , ഉദയ പ്രകാശൻ , ഷാനിദാസ് , പ്രസാദ്, സിദ്ധിക്ക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ് , ഷിബു തിരൂർ സന്തോഷ് തിരൂർ തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു.


Like it? Share with your friends!

587
Editor

0 Comments

Your email address will not be published. Required fields are marked *