185

ഇനി കളി സിംബാബ് വേ’യിലെന്ന് ശ്രീശാന്ത് : ആശംസകൾ നേർന്ന് ലോകമലയാളികൾ.

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്, സിംബാബ് വേ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാകുന്നു. ഇതിനകം ലോകപ്രശസ്തി ആർജിച്ച ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. ഈ ടൂർണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ
ഹരിക്കേയ്ൻസിലാണ് ശ്രീശാന്ത് കളിക്കുക. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് ‘ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീശാന്തിനൊപ്പം മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ തുടങ്ങിയവരും
ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിന്റെ ഭാഗമാണ്.

സിംബാബ്‌വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സിറ്റികളുടെ പേരിലുള്ള ഫ്രാഞ്ചൈസി ലീഗാണ് ‘സിം ആഫ്രോ ടി -ടെൻ ‘ എന്ന പേരിൽ ജൂലൈ 20 മുതൽ ആരംഭിക്കുന്നത് . 5 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താൻ ,
പാര്‍ഥിവ് പട്ടേൽ,
സ്റ്റുവർട്ട് ബിന്നി തുടങ്ങിയവരും ഭാഗമാകും.

മലയാളിയായ സോഹൻറോയിയുടെ ഉടമസ്ഥതയിലുള്ള ഈ ടീമിൽ കളിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ‘ശ്രീശാന്ത്നായർ36 ‘ എന്ന തന്റെ ഇൻസ്റ്റാ പ്രൊഫൈലിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് ശ്രീശാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്. ലോക മലയാളികളെല്ലാം ഈയൊരു ഉദ്യമത്തെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയിൽ അഭ്യർത്ഥിച്ചു.

ഹരാരെ ഹരിക്കേയ്ൻസിനൊപ്പം, ഈ ടൂർണമെന്റിൽ മത്സരിക്കുന്ന നാല് ടീമുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഡർബൻ ഖലന്ദർസ്, കേപ് ടൗൺ സാംപ് ആർമി, ബുലവായോ ബ്രേവ്സ്, ജോബർഗ് ബഫല്ലോസ് എന്നിവയാണ് അവ. യുഎഇയിലെ
T-10 ഗ്ലോബൽ സ്പോർട്സ് ആണ് ‘ ടി- ടെൻ ‘ ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടകർ. കഴിഞ്ഞ സീസണുകളിൽ ഷാർജയിലും ശ്രീലങ്കയിലും സമാനമായ ക്രിക്കറ്റ് ടൂർണമെന്റുകൾ T – 10 ഗ്ലോബൽ സ്പോർട്സ് സംഘടിപ്പിച്ചിരുന്നു.


Like it? Share with your friends!

185
Editor

0 Comments

Your email address will not be published. Required fields are marked *