310
32.4k shares, 310 points

കേരളക്കരയുടെ അഭിമാനമായ ഒരു പോലീസ് സ്‌ക്വാഡ്, പ്രധാനപ്പെട്ട മുന്നൂറില്പരം കേസുകൾ തെളിയിച്ച കണ്ണൂർ സ്‌ക്വാഡ് പോലീസ് വിഭാഗത്തിലെ സ്റ്റഡി മെറ്റിരിയൽ ആയി പോലും ഇടം പിടിക്കുമ്പോൾ കേസന്വേഷണത്തിന്റെ അവരുടെ യാത്രകൾ പ്രതികൾക്ക് പിന്നാലെ ഇന്ത്യയൊട്ടാകെ പാഞ്ഞിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡ് നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമക്കായി ഒരുക്കിയ തിരക്കഥയിൽ നാളെ തിയേറ്ററുകളിക്കെത്തുമ്പോൾ കുറ്റാന്വേഷനത്തിനോടൊപ്പം ഓരോ പ്രേക്ഷകനും സഞ്ചരിക്കുമെന്നുറപ്പാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടിക്കാൻ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ.എസ്‌.ഐ ജോർജ് മാർട്ടിനും സംഘവും പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പാണ്. ചിത്രത്തിൽ സുഷിൻ ശ്യാം ഒരുക്കിയ മൃദുഭാവേ ദൃഡകൃത്യേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്ന് റിലീസായി. ലോകമെമ്പാടുമുള്ള തിയേറ്ററിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം നാളെ റിലീസാകും.

സുഷിൻ ശ്യാം ആലപിച്ച കണ്ണൂർ സ്‌ക്വാഡിലെ മൃദുഭാവേ ദൃഢകൃത്യേ എന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേതാണ്.2180 പ്രവർത്തകരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. മമ്മൂട്ടിയോടൊപ്പം കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ്‌ ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ , ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.


Like it? Share with your friends!

310
32.4k shares, 310 points
Editor

0 Comments

Your email address will not be published. Required fields are marked *