211

കണ്ണൂർ സ്‌ക്വാഡിനെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർ നൽകിയ വൻ വിജയത്തോടെ ചിത്രം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ് കുതിക്കുകയാണ്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് എല്ലായിടത്തും. കേരളത്തിൽ ആദ്യ ദിനം 167 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകാഭ്യർത്ഥന പ്രകാരം 300 ൽ പരം സ്‌ക്രീനുകളിലാണ് ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ് പ്രദർശിപ്പിക്കുന്നത് . രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. കലാമൂല്യമുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡിന്റെ ഡയറക്ടർ റോബി വർഗീസ് രാജ് ആണ്. റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്‌ക്വാഡിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ സ്‌ക്വാഡിലെ എല്ലാ കഥാപത്രങ്ങളും പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.


Like it? Share with your friends!

211
Editor

0 Comments

Your email address will not be published. Required fields are marked *