156

പുതുമുഖ നായികമാരിൽ ശ്രദ്ധേയമായ താരമാണ് അദിതി രവി.പരസ്യത്തിലൂടെയും മോഡലിംങിലൂടെയുമാണ് അദിതി പ്രേക്ഷകർക്ക് മുന്നിലെത്തിയത് .’ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന സിനിമയിലൂടെയാണ്അദിതി സിനിമാലോകത്തേക്ക് കടന്നുവരുന്നത് .മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്ത അലമാരയായിരുന്നു അദിതിയുടെ മറ്റൊരു പ്രധാന ചിത്രം.ഇപ്പോഴിതാ കുഞ്ചാക്കോ ബോബനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് താരം .കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും ചാക്കോച്ചനോടുള്ള ഇഷ്ടം മൂത്ത് ചാക്കോച്ചന്റെ പല സിനിമകളുടെയും ഒഡിഷന് പോയിരുന്നു. മിക്കതിലും അവസാനഘട്ടത്തിലാണ് പുറത്തായത്. അന്നൊക്കെ ഒത്തിരി വിഷമിച്ചു.‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായി വേഷമിട്ടിരുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദിതി രവി പറയുന്നത് .

ചെറുപ്പത്തില്‍ ശാലിനെയെപ്പോലെ ഒരു നടിയാകണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മൂന്നാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് നിറം ഇറങ്ങിയത്.പണ്ട് കോളേജില്‍ പഠിക്കുമ്ബോള്‍ ഞാന്‍ ഫ്രണ്ട്സിനോട് ചുമ്മാതെ തള്ളിയിട്ടുണ്ട്. നോക്കിക്കോ ഭാവിയില്‍ ഞാന്‍ പ്രണവിന്‍റെ നായികയാകുമെന്ന്.എന്‍റെ വിചാരം ഒരു സിനിമ കഴിയുമ്ബോള്‍ തന്നെ അടുത്തത് കിട്ടുമെന്നായിരുന്നു. പക്ഷെ അലമാരയ്ക്ക് ശേഷം അഞ്ചു മാസം കഴിഞ്ഞാണ് ആദി എന്ന ചിത്രം ലഭിച്ചത് -താരം പറഞ്ഞു .

മമ്മൂക്ക അജയ് വാസുദേവ് ടീമിന്റെ മാസ്സ് എന്റെർറ്റൈനെർ ഷൈലോക്ക് വിജയാഘോഷം l Shylock Success Celebration


Like it? Share with your friends!

156
B4 Admin

0 Comments

Your email address will not be published. Required fields are marked *