270
28.4k shares, 270 points

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം “വെന്ത് തണിന്തത് കാട്” കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള എച്ച് ആർ പിക്ചേഴ്സ് സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തിക്കുന്നു. വിവിധ ​ഗെറ്റപ്പുകളിൽ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്ത് തണിന്തത് കാട്. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്.

രണ്ടു ഭാ​ഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യ പാർട്ടിന്റെ ട്രെയിലറിന് ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ട്രെൻഡിങ്ങിൽ മുന്നിലുള്ള ചിത്രത്തിന്റെ ട്രൈലെർ 18 ലക്ഷം പേരാണ് ഇതുവരെ കണ്ടത് .രണ്ടാം ഭാഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്. മലയാളി താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. രാധിക ശരത്കുമാറും താരനിരയിലുണ്ട്.

ജയമോഹന്റേതാണ് തിരക്കഥ. എ.ആർ റഹ്മാൻ സം​ഗീത സംവിധാനവും താമരൈ വരികൾ രചിക്കുകയും ചെയ്തിരിക്കുന്നു. സിദ്ധാർത്ഥ നൂനിയാണ് ക്യാമറ. വേൽസ് ഫിലിംസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ ​ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉദയ നിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തിൽ പങ്കാളികളാണ്.ചിത്രം ഈ മാസം 15-ന് തിയേറ്ററുകളിലെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

270
28.4k shares, 270 points
Editor

0 Comments

Your email address will not be published. Required fields are marked *