109
ോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ഈ കോമ്പിനേഷൻ ഒത്തുചേർന്നത്. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ്’ഷണ്മുഖം. കുട്ടംബത്തെ ഏറെ സ്നേഹിക്കുന്ന. ഒരു കുട്ടംബ നാഥൻ ‘ നല്ല സുഹൃത് ണ്ഡവും, നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ടവനമായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. കഥ – കെ.ആർ. സുനിൽ തിരക്കഥ – തരുൺ മൂർത്തി. – കെ.ആർ. സുനിൽ. സംഗീതം. ജെയ്ക്ക്- ബിജോയ്സ്. ഛായാഗ്രഹണം – ഷാജികുമാർ. പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്. മേക്കപ്പ് – പട്ടണം റഷീദ് കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ് . കോ-ഡയറക്ടർ – ബിനു പപ്പു. പ്രൊഡക്ഷൻ മാനേജർ – ശിവൻ പൂജപ്പുരം പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ്. മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താണ്. രജപുത്രാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി ക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ. അമൽ

Like it? Share with your friends!

109
Editor

0 Comments

Your email address will not be published. Required fields are marked *