207

: ലാൽ ജൂനിയറിൻ്റെ
‘ നടികർ തിലകം
ആരംഭിക്കുന്നു.
……………………………..
ടൊവിനോ തോമസ്
*നായകനാകുന്നു..
………………………………………..

ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർ
സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം
ആരംഭിക്കുന്നു.
ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ് വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കലാപരമായും സാമ്പത്തികവുമായ വൻ വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസ് .എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ അമ്പതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്.
വ്യത്യസ്ഥ ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.
നാൽപ്പതു കോടിയോളം വരുന്ന മുതൽ മുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. സമീപകാലത്തെ ഏറെവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും നടികർതിലകം.

പുഷ്പ എന്ന വമ്പൻ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ കൂടിയായ മൈത്രിമൂവി മേക്കേഴ്സിൻ്റെ സഹകരണം ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ ചിത്രമാക്കി മാറ്റാൻ ഏറെ സഹായകരമാകുന്നു.
ടൊവിനോ തോമസ് മൂന്നു വ്യത്യസ്ഥ വേഷങ്ങളിൽ അഭിനയിക്കുന്ന അജയൻ്റെ രണ്ടാം മോഷണം, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ വമ്പൻ ചിത്രങ്ങൾ പൂർത്തിയാക്കിക്കൊ
ണ്ടാണ് ടൊവിനോ ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത്.

വീണാനന്ദകുമാർ, സൗ ബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ അനൂപ് മേനോൻ ഷൈൻ ടോം ചാക്കോ,,അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലുവർഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം ,മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ നന്ദകുമാർ, ഖാലീദ് റഹ്മാൻ,
പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജത്ത് ( ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ ,മാലാ പാർവതി, ദേവികാഗോപാൽ നായർ, ആരാധ്യാ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ്, എന്നിവർക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.

സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തെയാണ് ടൊവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അഭിനയമേഖലയിൽ കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി സൂപ്പർ താരപദവിയിൽ നിൽക്കുന്ന ഡേവിഡ് പടിക്കലിൻ്റെ അഭിനയ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികൾ കടന്നു വരുന്നു., ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയിൽ അരങ്ങേനുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്.
നർമ്മവും, ഹൃദയഹാരിയായ മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.

: രചന – സുവിൻ സോമശേഖരൻ,
സംഗീതം -യാക്സൻ ഗ്യാരി പെരേര, നെഹാനായർ.
ഛായാഗ്രഹണം – ആൽബി.
എ ഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് – ആർ.ജി.വയനാടൻ’
കോസ്റ്റ്യും – ഡിസൈൻ – യെക്താ ബട്ടട്ട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിഥിൻ മൈക്കിൾ,
പ്രൊഡക്ഷൻ കൺട്രോളർ.മനോജ് കാരന്തൂർ
ജൂൺ ഇരുപത്തിയേഴിന്
കൊച്ചിയിൽ ചിത്രീകരണം
ആരംഭിക്കുന്ന ഈ ചിത്രം
ഹൈദ്രാബാദ്, മൂന്നാർ, കോവളം, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.


Like it? Share with your friends!

207
Editor

0 Comments

Your email address will not be published. Required fields are marked *