സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹരം എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.
ബി.കെ.ഹരി നാരായണൻ രചിച്ച് ഷാൻ റഹ്മാൻ ഈണം പകർന്ന് ചിത്ര പാടിയ
തത്തണ തത്തണ നേരത്ത്
താണ് നോക്കണതെന്തേ …..
കൊത്തണകൊത്തണ
കൊത്തണ ചുണ്ടത്ത്
ചോക്കണതെന്താണേ…
എന്ന മനോഹരമായ ഈ ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
രചനയിലും ഈണത്തിലും തനി നാടൻ ശീലു .കളുമായി ഇറങ്ങിയ ഈ ഗാനം ഏറെ വൈറലായിരിക്കുന്നു.
ഗാമീണാന്തരീഷത്തിൽ ഒരു സാധാരണ കുടുംബത്തിന്റെ ബന്ധങ്ങളുടെയും സ്നേഹത്തിന്റേയും ഒപ്പം നാടിന്റെ പൊതുവായ രീതികളുമൊക്കെ ഈ ഗാനത്തിന്റെ വിഷ്വൽസ്സായി കടന്നുവരുന്നു.
ഒരു കുടുംബ ജീവിതത്തിന്റെ പച്ചയായ മുഹൂർത്തങ്ങളാണ് ഈ ഗാനത്തിന്റെ പശ്ചാത്തലം.,
പത്തനംതിട്ട ജില്ലയിലെ കുമ്പഴ ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
ഈ ഗ്രാമത്തിലെ ഒരു പുരാതന നായർ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റ അവതരണം. ആചാരനുഷ്ടാനങളും, ‘കുടുംബപ്പെരുമയും, ഇത്തിരി പൊങ്ങച്ചവുമൊക്കെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ വരച്ചുകാട്ടുന്നു
വളരെ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഒരു തികഞ്ഞ കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് ‘
ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് കഥാഗതിയുടെ പുരോഗതി.തികച്ചും നർമ്മ മനോഹരമായ രംഗങ്ങളിലൂടെയുള്ള അവതരണം ആരെയും ആകർഷിക്കാൻ പോന്നതാണ്.
ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മടെ സമൂഹത്തിൻ്റെ പ്രതിനിധികളാണ്. നമ്മുടെ നിത്യജീവിതത്തിൽ നാം എന്നും കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. അതു കൊണ്ടു തന്നെ ഈ ചിത്രം പ്രേക്ഷകരെ ഏറെ വശീകരിക്കുമെന്നുറപ്പ്.
: ഷറഫുദ്ദീൻ, സൈജു ക്കുറുപ്പ് ,വിജയരാഘ
വൻ, രജീഷാ വിജയൻ ,അൽത്താഫ് സലിം ,അർഷബൈജു, സുനിൽ സുഖദ, ബിജു സോപാനം, മീനാക്ഷി മധു, ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബറായ സഞ്ജു ‘ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
മഹേഷ് ഗോപാൽ, ജയ് വിഷ്ണു, എന്നിവരുടേതാണു തിരക്കഥ
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് – അപ്പു ഭട്ടതിരി .
കലാസംവിധാനം – ജയൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് –
സുഹൈൽ, അബിൻ എടവനക്കാട് ‘
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീ ത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെ
ത്തുന്നു
വാഴൂർ ജോസ്.

0 Comments