223

ലോക സിനിമയിലെ മലയാളി വിസ്മയമായ ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധായകനാവുന്നു. മലയാളത്തിലാണ് റസൂൽ തന്റെ ആദ്യ സംവിധാന സംരംഭം “ഒറ്റ “ഒരുക്കുന്നത്. മുംബൈയിലെ ഏറെ പ്രശസ്തമായ സമറ്റോൾ എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനും, പാലക്കാട് സ്വദേശിയുമായ എസ്.ഹരിഹരന്റെ ചിൽഡ്രൺ റീ യുണൈറ്റഡ് എൽ. എൽ.പി.യും, റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മാണം.

പ്രതിഭയും പരിശ്രമവും ഒത്തു ചേർന്നാൽ ഓസ്‌ക്കാറിനോളം
വലുപ്പമുണ്ടെന്നു ലോകത്തെ പഠിപ്പിച്ച മലയാളിയായ
റസൂൽ പൂക്കുട്ടി ആദ്യമായി സംവിധായക കുപ്പായമണിയുന്നത് സ്വന്തം ഭാഷയിൽ തന്നെയാണെന്നത് ഏറെ ശ്രദ്ധേയമാണ്. സ്വന്തം ജീവിതാനുഭവങ്ങളെ
‘റൺ എവേ ചിൽഡ്രൻ ‘എന്ന പുസ്തകത്തിലേക്ക് പകർത്തിയെഴുതി ദേശീയ ശ്രദ്ധ നേടിയ, ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ എസ്.ഹരിഹരന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫിന്നിഷ് സംഗീതഞ്ജൻ ട്യോമസ് കണ്ടേലിലെൻ ഉൾപ്പെടെ
അരങ്ങിലും, അണിയറയിലും അന്തർദ്ദേശീയ പ്രതിഭകളെയാണ് റസൂൽ പൂക്കുട്ടി തന്റെ ആദ്യ സംവിധാനസംരംഭത്തിൽ അണി നിരത്തുന്നത്. ആസിഫ് അലി, അർജുൻ അശോകൻ, സത്യരാജ്, ശോഭന, രോഹിണി,ഇന്ദ്രൻസ്, ആദിൽ ഹുസൈൻ , ദിവ്യ ദത്ത, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 25 ന് ആരംഭിക്കും. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമൊരുക്കുന്നു..മലയാളത്തിലെ മുൻകാല നായിക ജലജയുടെമകൾ ദേവി നായരോടൊപ്പം , റസൂൽ പുക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ: അരുൺ വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ബാബു, എഡിറ്റിംഗ്: സിയാൻ ശ്രീകാന്ത്.പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ പി ആർ ഒ മഞ്ജു ഗോപിനാഥ്


Like it? Share with your friends!

223
Editor

0 Comments

Your email address will not be published. Required fields are marked *