266

‘പഞ്ചാബി ഹൗസ്‌’ അടക്കം നിരവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിനു സമ്മാനിച്ച റാഫി-മെക്കാർട്ടിൻ ജോഡിയിലെ മെക്കാർട്ടിൻ അഭിനയ രംഗത്തേക്ക് കടക്കുന്നു. പ്രശസ്ത സംവിധായകനും ‘മാക്ട’ ചെയർമാനുമായ മെക്കാർട്ടിൻ
ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പന്തം’ സിനിമയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ജനപ്രീതിയും, കലാമൂല്യവുമുള്ള, ഒട്ടനവധി അവാർഡുകൾ വാരിക്കൂട്ടിയ ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം അജു അജീഷ് എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിക്കുന്ന ‘പന്തം’ നിർമ്മിക്കുന്നത് ‘വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ’ ബാനറിൽ അൽത്താഫ്‌ പി.ടി, റൂമ ഫിലിം ഫാക്ടറി’ യുടെ ബാനറിൽ റൂമ വി.എസ് എന്നിവർ ചേർന്നാണ്. ഉണ്ണി സെലിബ്രേറ്റ് & കാൻഡിഡ് ക്യാമറ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

മെക്കാർട്ടിനെ കൂടാതെ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്യാലി, ത്രയം, ഹയ എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രചന: അജു അജീഷ്‌ & ഷിനോജ്‌ ഈനിക്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ: ഗോപിക കെ.ദാസ്‌, മ്യൂസിക് & ബി.ജി.എം: എബിൻ സാഗർ, ഗാനരചന: അനീഷ്‌ കൊല്ലോളി & സുധി മറ്റത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, കലാ സംവിധാനം: സുബൈർ പാങ്ങ്, സൗണ്ട് ഡിസൈനർ: റോംലിൻ മലിച്ചേരി, റീ-റെക്കോർഡിങ്ങ്: ഔസേപ്പച്ചൻ വാഴക്കാല, അസോസിയേറ്റ് ഡയറക്ടർ: മുർഷിദ് അസീസ്, മേക്കപ്പ്: ജോഷി ജോസ് & വിജേഷ് കൃഷ്ണൻ, കോസ്റ്റ്യൂം: ആര്യ ജയകുമാർ, കാസ്റ്റിംഗ് ഡയറക്ടർ: സൂപ്പർ ഷിബു, കൊറിയോഗ്രാഫി: കനലി, അസോസിയേറ്റ് എഡിറ്റർ: വിപിൻ നീൽ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ്: വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത് & ഉമർ ഷാറൂഖ്, ടൈറ്റിൽ: വിജിത് കെ ബാബു, സ്റ്റിൽസ്: യൂനുസ് ഡാക്‌സോ & വി. പി. ഇർഷാദ്, ഡിജിറ്റൽ മാർക്കറ്റിങ്: പി.ശിവപ്രസാദ് & ഹുവൈസ്, പബ്ലിസിറ്റി ഡിസൈൻ: ഗോകുൽ എ ഗോപിനാഥൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Like it? Share with your friends!

266
Editor

0 Comments

Your email address will not be published. Required fields are marked *