195

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ ”പാപ്പന്റേം സൈമന്റേം പിള്ളേർ” എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം നേടുമ്പോൾ സിനിമാ രംഗത്തക്ക് ഗായകനും, അഭിനേതാവുമായു ഒരു ഒരു പ്രവാസിക്കൂടി കടന്നു വരുന്നു, കാരുർ ഫാസിൽ. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയുന്ന കാരൂർ ഫാസിൽ സിനിമയിൽ രണ്ട് ഗാനങ്ങൾ പാടി ശ്രദ്ദേയനായിരിക്കുകയാണ്. ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങൾ നേടിക്കഴിഞ്ഞു. നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പടിയിട്ടുള്ള ഫാസിൽ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്.

കാരൂർ കൊമ്പൊടിഞ്ഞാമക്കൽ സ്വദേശിയാണ് കാരൂർ ഫാസിൽ. നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്.ഒരു കാലിക പ്രസക്തമായ വിഷയമാണ് ഈ സിനിമ കാണിക്കുന്നത് നിരവധി ഹ്രസ്വ സിനിമകൾ കൈകാര്യം ചെയ്ത ഷിജോ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പാപ്പന്റേം സയ്മന്റേം പിള്ളേർ സ്വിസ് ടെലി മീഡിയയുടെ ബാനറിൽ ആണ് ഒരുക്കിയിരിക്കുന്നത്. യുവ തലമുറക്കുള്ള സന്ദേശത്തോടൊപ്പം രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ സംവിധായകൻ പറയുന്നത്. കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഷിജോ വർഗീസ് പറഞ്ഞു. ആഗസ്റ്റ് 29ന് ആണ് ചിത്രം റിലീസായത്. സിനിമ പ്രേഷകർ ഇരുകൈകളും നീട്ടി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ഗാനരചന -പ്രസാദ് പാറപ്പുറം, സോജിൻ ജെയിംസ്, മ്യൂസിക് -കലാമണ്ഡലം ജോയ് ചെറവത്തൂർ, ശൈലേഷ് നാരായണൻ, അനുരാജ് ശ്രീരാഗം, ക്യാമറ -ഗോപകുമാർ, ദീപു എസ് നായർ, അഭിനയിച്ചവർ -ജെയിംസ് പാറക്കൽ, കോട്ടയം പ്രദീപ്, കണ്ണൂർ വാസൂട്ടി, ബിനു അടിമാലി, നാരായണൻകുട്ടി, ശിവാനന്തൻ, ശാന്തകുമാരി എന്നിവരോടൊപ്പം ഒരുപറ്റം പുതുമുഖങ്ങളും.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്


Like it? Share with your friends!

195
24 Web Desk

0 Comments

Your email address will not be published. Required fields are marked *